29 February Saturday

ആംബുലൻസും വളണ്ടിയേഴ്സും ഇനി വിളിപ്പുറത്ത്

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020

 കോഴഞ്ചേരി

കോഴഞ്ചേരി എകെജി പാലിയേറ്റീവ് കെയർ ഫൗണ്ടേഷൻ ആംബുലൻസ് സേവനം ആരംഭിച്ചു.ഇലവുംതിട്ടയിൽ നടന്ന ചടങ്ങിൽ ഗൃഹകേന്ദ്രീകൃത പാലീയേറ്റീവ് സേവനങ്ങൾ വീണാ ജോർജ് എംഎൽഎയും ആംബുലൻസ് പ്രവർത്തനങ്ങൾ കെഎസ്എഎഫ്ഇ ചെയർമാൻ അഡ്വ.പീലിപ്പോസ് തോമസും ഉദ്ഘാടനം ചെയ്തു.
കോഴഞ്ചേരി,ആറൻമുള, മല്ലപ്പുഴപ്പേരി, അയിരൂർ, തോട്ടപ്പുഴശ്ശേരി, ചെറുകോൽ, മെഴുവേലി പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ആരംഭിച്ച 10 സോണൽ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.
ശയ്യാവലംബരായ രോഗികളെ വീടുകളിൽ എത്തി ശുശ്രൂഷിക്കുകയും  വാട്ടർ ബെഡ്‌, വീൽചെയർ,മരുന്ന്, മറ്റ് ആവശ്യങ്ങൾ എന്നിവ എത്തിക്കുകയാണ് ലക്ഷ്യം. കെഎസ്എഫ്ഇയാണ് ഏഴ്‌ ലക്ഷം മുടക്കി സംഘത്തിന് ആംബുലൻസ് നൽകിയത്.
ആർ അജയകുമാർ അധ്യക്ഷനായി. മുൻ എംഎൽഎ കെ സി രാജഗോപാലൻ, എൻ ഗോപാല കൃഷ്ണക്കുറുപ്പ്,എൻ സുലോചന, ടി വി സ്റ്റാലിൻ, വി ആർ സജികുമാർ, മംഗളനിങ്‌, കെ ആർ കുട്ടപ്പൻ, പിങ്കി ശ്രീധർ, എം കെ സത്യവൃതൻ എന്നിവർ സംസാരിച്ചു. ചാരിറ്റബിൽ സൊസൈറ്റി സെക്രട്ടറി ബിജിലിപി ഈശോ സ്വാഗതവും, രജനി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top