18 February Monday

കൊച്ചുകോയിക്കൽ സ്കൂളിൽ മോഷണം: പ്രതിയെ എത്തിച്ച് തെളിവെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday Jan 19, 2019

 ചിറ്റാർ

കൊച്ചു കോയിക്കൽ സ്കൂളിൽ മോഷണം നടത്തിയ പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പു നടത്തി. അടൂർ പെരിങ്ങനാട്  ചാല ഗുരുമന്ദിരത്തിന‌് സമീപം പോളച്ചിറ വീട്ടിൽ അഖിൽ (30) നെയാണ് തെളിവെടുപ്പിനായി  വെള്ളിയാഴ്ച ഉച്ചയോടെയാണ് പൊലീസ് ഇയാളെ കൊച്ചു കോയിക്കൽ എംഎംഎഎം സ്കൂകൂളിൽ എത്തിച്ചത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ 50 ഓളം മോഷണകേസുകളിൽ പ്രതിയായ ഇയാൾ 2018 ആഗസ്റ്റ് 31 നാണ് സ്കൂളിൽ മോഷണം നടത്തിയത്. ആരാധനാലയങ്ങളിൽ മോഷണം നടത്തുന്നതിൽ വിരുതനായ അഖിൽ കൊച്ചുകോയിക്കലെ പള്ളിയാണ് ആദ്യം നോട്ടമിട്ടത്. ഈ സമയമാണ് സമീപത്തെ സ്കൂൾ ശ്രദ്ധയിൽ പെട്ടത്. ഓഫീസ് മുറിയിൽ കയറിയ പ്രതി അവിടെ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപ അപഹരിച്ചു കടന്നു കളയുകയായിരുന്നു. മെയ് 16ന് തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നും അടൂർ കോടതിയിലേക്ക് കൊണ്ടുവരും വഴി അഖിൽ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞതാണ്. ഇതിന‌് ശേഷമാണ് സ്കൂളിൽ മോഷണം നടത്തിയത്. പൊലിസ് വലയിലായ ശേഷമാണ് സ്കൂളിൽ മോഷണം നടത്തിയ വിവരം പ്രതി സമ്മതിച്ചത്.ചിറ്റാർ സർക്കിൾ ഇൻസ്പെപെക്ടർ എം ജെ സാബുവാണ‌് കേസ് അന്വേഷിച്ചത്.
 
 
പ്രധാന വാർത്തകൾ
 Top