22 October Thursday

കമ്യൂണിസ്‌റ്റ്‌ പാർടി നൂറാം വാർഷികം ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020

 പത്തനംതിട്ട

കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഇന്ത്യ രൂപീകരണത്തിന്റെ നൂറാം വാർഷികം ജില്ലയിലെങ്ങും സമുചിതമായി ആഘോഷിച്ചു. സിപിഐ എമ്മിന്റെ ബ്രാഞ്ച്‌, ലോക്കൽ, ഏരിയാ കമ്മിറ്റി ഓഫീസുകളിലും ജില്ലാ കമ്മിറ്റി ഓഫീസിലും പതാക ഉയർത്തി. ജില്ലാ കമ്മിറ്റി ഓഫീസിന്‌ മുന്നിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്‌ഘാടനം ചെയ്‌തു. ഡിസി സെന്റർ ബ്രാഞ്ച്‌ സെക്രട്ടറി ജി രാജേഷ്‌ അധ്യക്ഷനായി. അടൂർ ഏരിയ സെക്രട്ടറി അഡ്വ. എസ്‌ മനോജ്‌ പങ്കെടുത്തു.
തിരുവല്ലയിൽ എല്ലാ ബ്രാഞ്ചിലും പാർടി ഓഫീസുകളിലും പതാക ഉയർത്തി. ഏരിയ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ.ആർ സനൽകുമാർ പതാക ഉയർത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top