22 October Thursday
ഇന്നലെ 203, മുക്തർ 375

രോഗമുക്തിയിൽ പുരോഗതി

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020

 പത്തനംതിട്ട 

ജില്ലയിൽ ശനിയാഴ്‌ച 203 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.375 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട്‌ പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 23 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും 178 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 22 പേരുണ്ട്.
ഇതുവരെ ആകെ 12328 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 9377 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയിൽ ഇതുവരെ 70 പേർ മരണമടഞ്ഞു. ആകെ രോഗമുക്തരായവരുടെ എണ്ണം 9452 ആണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top