20 November Wednesday

മണിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

 

പത്തനംതിട്ട
കാലവർഷം കനത്തതിനാലും മണിയാർ ബാരേജിന് മുകൾ ഭാഗത്തുള്ള കാരിക്കയം,അള്ളുങ്കൽ മൂഴിയാർ, കക്കാട് ജലവൈദ്യുത പദ്ധതികളിലെ വൈദ്യുതോല്പാദനം കൂട്ടിയതിനാലും  മണിയാർ റിസർവോയറിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മണിയാർ ബാരേജിലെ ജലനിരപ്പ് 34.60മീറ്ററായി ക്രമീകരിക്കുന്നതിനായി മണിയാർ ബാരേജിന്റെ ഷട്ടറുകൾ 17ന്‌ വൈകുന്നേരം  5.30ന് 50സെന്റീമീറ്റർ വീതം ഉയർത്തി  അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കി  വിടും.  ഇതുമൂലം  കക്കാട്ടാറിൽ 100 സെന്റീമീറ്റർ വരെ  ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവർ പ്രത്യേകിച്ച് മണിയാർ, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും, പൊതുജനങ്ങളും ജാഗ്രതാ പാലിക്കേണ്ടതും ആവശ്യമായ മുൻകരുതലുകൾ  സ്വീകരിക്കേണ്ടതുമാണെന്ന്  കലക്ടർ അറിയിച്ചു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top