22 October Tuesday

സർക്കാർ സഹായം കൈനിറയെ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

 കോഴഞ്ചേരി

ഉത്രട്ടാതി ജലോൽസവത്തിനും പള്ളിയോടങ്ങൾക്കും എന്നും കൈ തുറന്ന് സഹായം നൽകിയത് എൽഡിഎഫ് സർക്കാരുകൾ. എല്ലാ പള്ളിയോട കരകൾക്കും ചരിത്രത്തിൽ ആദ്യമായി പണം നൽകിയത് 2017 ലാണ്. ഇരുപത്തി അയ്യായിരം രൂപ വീതമാണ് ഗ്രാന്റ് നൽകിയത്. വീണാ ജോർജ്‌ എംഎൽഎയുടെ ശ്രമഫലമായി അന്ന് 13 ലക്ഷം രൂപയാണ് ഈ നൽകിയത്. ജലോൽസവ ഗ്രാന്റ് 5 ലക്ഷം രൂപയിൽ നിന്നും നൂറു ശതമാനം വർധിപ്പിച്ച് 10 ലക്ഷമാക്കിയതും ഇതേ വർഷം തന്നെ.
ഫിനീഷിങ്‌ പോയന്റായ സത്രക്കടവിന് ഇരുവശത്തും  ഒരു കോടി പത്തുലക്ഷം മുടക്കി ഗ്യാലറി നിർമിച്ചത് കടമ്മനിട്ട രാമകൃഷ്ണൻ എംഎൽഎയുടെ ശ്രമഫലമായിട്ടാണ്. കഴിഞ്ഞ വർഷം ഒന്നര കോടി രൂപ ജലോൽസവവേദിയുടെ നവീകരണത്തിന് അനുവദിച്ച് പണി ആരംഭിച്ചു.1200 മീറ്റർ നീളത്തിൽ നദിയിലെ മൺപുറ്റുകൾ മാറ്റി പള്ളിയോടങ്ങളുടെ സുരക്ഷ ഉറപ്പാക്കി.
എന്നാൽ ഒരു മീറ്റർ മുതൽ മൂന്നു മീറ്റർ വരെ വെള്ളം ഉണ്ടെങ്കിൽ മാത്രമേ ഡ്രഡ്‌ജിഗ് നടത്താൻ കഴിയൂ. അതു കൊണ്ടാണ് ഈ പണി പൂർത്തിയാക്കാൻ കഴിയാതിരിക്കുന്നത്. കഴിഞ്ഞ വർഷം സീസൺ ആരംഭിക്കും മുൻപ് ആബുലൻസ് റോഡ് 50 ലക്ഷം മുടക്കിയാണ് നിർമിച്ചത്.
2017ൽ 22 ലക്ഷവും 2018ൽ 12ലക്ഷവും  ഗ്യാലറി നവീകരണത്തിന്‌ വേണ്ടി ചെലവഴിച്ചു. ഈ വർഷം ആ ഇനത്തിൽ 8 ലക്ഷം രൂപയാണ് ചെലവഴിച്ചത്.
ആറൻമുള വഴി കടന്നു പോകുന്ന മുഴുവൻ പിഡബ്ല്യുഡി റോഡുകളും കോടികൾ ചെലവഴിച്ചാണ് ബിഎംബിസി ടെക്നോളജിയിൽ പുനർനിർമിച്ചത്.
ഈ വർഷം വള്ളസദ്യകൾ ആരംഭിച്ചതുമുതൽ ഫയർഫോഴ്സ് സംഘം ആറൻമുളയിൽ ക്യാമ്പുചെയ്താണ് റെസ്ക്യൂ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഡിസാസ്റ്റർ മാനേജ്മെന്റ് പ്രവർത്തനം ആറൻമുളയിൽ കേന്ദ്രീകരിച്ചതടക്കം നിരവധി സേവന പ്രവർത്തനങ്ങളാണ് എൽഡിഎഫ് സർക്കാർ ക്രമീകരിച്ചത്.
പ്രധാന വാർത്തകൾ
 Top