21 October Monday

റോഡ്‌ നിർമാണം തടഞ്ഞ സംഘം ജീവനക്കാരെ മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

 പത്തനംതിട്ട

പൊതുമരാമത്ത്‌ റോഡിന്റെ നിർമാണം നടക്കുന്നതിനിടെ പണി തടഞ്ഞ സംഘം ജീവനക്കാരെ കയ്യേറ്റം ചെയ്‌തു. ഓമല്ലൂർ–- കുളനട റോഡിന്റെ  പുനരുദ്ധരണ നിർമാണം നടത്തുന്ന കരിങ്കുറ്റി കൺസ്‌ട്രക്ഷന്റെ തൊഴിലാളികൾക്ക്‌ നേരെയാണ്‌ ഒരുസംഘം കയ്യേറ്റം നടത്തിയത്‌. മാത്തൂർ അനി, മാത്തൂർ സ്വദേശികളായ ശീർഷാസെൻ, മിഹിർഷാസെൻ എന്നിവരാണ്‌ നിർമാണം തടഞ്ഞ്‌ പ്രശ്‌നമുണ്ടാക്കിയതെന്ന്‌ തൊഴിലാളികൾ പൊലീസിൽ പറഞ്ഞു.
തിങ്കളാഴ്‌ച രാത്രി 7.30 ഓടെയാണ്‌ സംഭവം. പൊതുമരാമത്ത്‌ ഓവർസിയർ ജിനുവിന്റെ സാന്നിധ്യത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. ഈ സമയമെത്തിയ സംഘം നിർമാണം തടയുകയായിരുന്നു. ജെസിബി ഓപ്പറേറ്റർ രാഹുൽ, സൂപ്പർവൈസർ റിജി സാമുവേൽ എന്നിവരെ കയ്യേറ്റം ചെയ്‌തു. ജെസിബിയ്‌ക്കും കേടുവരുത്തി. ജീവനക്കാർ പത്തനംതിട്ട ഡിവൈഎസ്‌പിക്ക്‌ പരാതി നൽകി.
പ്രധാന വാർത്തകൾ
 Top