21 September Saturday
കല്ലിട്ടിട്ട്‌ 2 വർഷം

എവിടെ, നിങ്ങൾ പറഞ്ഞ ആ സ്‌റ്റേഡിയം

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

കാടുമൂടി കിടക്കുന്ന പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയം

 പത്തനംതിട്ട

പത്തനംതിട്ട നഗരസഭ ഇൻഡോർ സ്‌റ്റേഡിയം നിർമിക്കുന്നെന്ന്‌ പറഞ്ഞ്‌ കേരളത്തിന്റെ ആരാധ്യനായ ഗവർണറെകൊണ്ട്‌ ഉദ്‌ഘാടനം ചെയ്യിച്ചിട്ട്‌ ഇന്നലെ രണ്ട്‌ വർഷം പൂർത്തിയായി. രണ്ട്‌ വർഷം പിന്നിടുമ്പോഴും സ്‌റ്റേഡിയത്തിനായി ഒരു കല്ലിടാൻ നഗരസഭ ഭരണ നേതൃത്വത്തിന്‌ കഴിഞ്ഞിട്ടില്ല. സംസ്ഥാന സർക്കാർ 50 കോടി ചെലവിൽ ആധുനിക നിലവാരത്തിലുള്ള സ്‌റ്റേഡിയത്തിന്‌ അനുമദി നൽകിയപ്പോൾ അത്‌ രാഷ്ട്രീയ വിവേചനത്താൽ തള്ളിക്കളഞ്ഞ ഭരണക്കാരാണ്‌ ഇവിടെ ഈ നില സ്വീകരിക്കുന്നത്‌.
കൊല്ലവർഷം 1193 ചിങ്ങമാസം ഒന്നിനാണ്‌ (2017 ആഗസ്‌ത്‌ 17) ഗവർണർ പി സദാശിവത്തെ ക്ഷണിച്ചു വരുത്തി ഇൻഡോർ സ്‌റ്റേഡിയത്തിന്റെ നിർമോണോദ്‌ഘാടനം നടത്തിയത്‌. 16 കോടി രൂപയുടെ പദ്ധതിയെന്നാണ്‌ പറഞ്ഞിരുന്നത്‌. അന്ന്‌ 1.80 കോടി രൂപ കേന്ദ്ര കായിക വകുപ്പ്‌  അനുവദിച്ചിരുന്നു. ഈ തുകയല്ലാതെ ഒരു പൈസപോലും ഇതിന്റെ പേരിൽ ഒരിടത്തുനിന്നും അനുവദിച്ചിട്ടുമില്ല. എന്നാൽ, സ്‌റ്റേഡിയത്തിന്റെ പേരുപറഞ്ഞ്‌ യുഡിഎഫ്‌ ഭരിക്കുന്ന ഭരണ നേതൃത്വം ജനത്തെ കബളിപ്പിക്കുകയായിരുന്നു. പത്തനംതിട്ട എംപിയെയും മറ്റ്‌ കോൺഗ്രസ്‌ നേതാക്കളെയുമെല്ലാം വിളിച്ച്‌ വരുത്തി സ്‌റ്റേഡിത്തിന്റെ സ്ഥലം സന്ദർശിക്കുന്ന ചിത്രമെടുത്ത്‌ പ്രഹസനവും നടത്തി. ഇതെല്ലാം കണ്ട്‌ ചില മാധ്യമങ്ങൾക്ക്‌ ഹാലിളകി അമിത പ്രാധാന്യത്തോടെ വാർത്തയും നൽകി. ഇതല്ലാതെ സ്‌റ്റേഡിയം യാഥാർഥ്യമാക്കുന്നതിന്‌ ഒരു നടപടിയും നീക്കിയില്ല. കല്ലിട്ട ഗവർണറെ അവഹേളിക്കുകയും ചെയ്‌തു.
 
 
പ്രധാന വാർത്തകൾ
 Top