കൊടുമൺ
പ്ലാന്റേഷൻ കോർപ്പറേഷനിൽ ഡിവിഷൻചുമതലയുള്ള ഉദ്യോഗസ്ഥൻ ഓഫീസ് തുറന്നിട്ട് മുങ്ങി. കളക്ഷൻ എടുക്കാനോ വൈകുന്നേരം ഓഫീസ് അടയ്ക്കാനോ എത്താത്തതിനെത്തുടർന്ന് എസ്റ്റേറ്റ് മാനേജർ ഓഫീസിന് രാത്രി കാവലിന് രണ്ട് സെക്യുരിറ്റിക്കാരെ നിയമിച്ചു.
ചുമതലയുള്ള ഉദ്യോഗസ്ഥൻ മുൻകൂട്ടി അവധിക്കപേക്ഷ നൽകാതെ ഡ്യൂട്ടിക്ക് ഹാജരാകാതിരിക്കുകയായിരുന്നെന്ന് ഹെഡാഫീസിലേക്ക് റിപ്പോർട്ട് നൽകിയതായി എസ്റ്റേറ്റ് മാനേജർ പറഞ്ഞു. കൊടുമൺ എസ്റ്റേറ്റിലെ ഒന്നാം ഗ്രേഡ് ഫീൽഡ് എക്സിക്യൂട്ടീവും ബി ഡിവിഷൻ ഓഫീസിന്റെ ചുമതലക്കാരനുമായ ദീപുവാണ് അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നത്. കൃത്യവിലോപത്തിന്റെ പേരിൽ അന്വേഷണം നേരിടുന്ന ജീവനക്കാരനാണ് ഇയാൾ. ക്വാർട്ടേഴ്സിലെ താമസക്കാരനായ ഉദ്യോഗസ്ഥൻ രാവിലെ ഓഫീ തുറന്ന ശേഷം താക്കോലുമായി പോയതായി സഹജീവനക്കാർ പറഞ്ഞു. തൊഴിലാളികൾ ടാപ്പ് ചെയ്തു കൊണ്ടുവന്ന ലാറ്റക്സും സ്ക്രാപ്പും ശേഖരിക്കുന്നതിനോ അതിന്റെ കണക്ക് രേഖപ്പെടുത്തുന്നതിനോ അദ്ദേഹം എത്തിയില്ല. ബി ഡിവിഷൻ ഓഫീസ് വൈകുന്നേരവും അടയ്ക്കാത്തതിനെത്തുടർന്ന് തൊഴിലാളികൾ കൊടുമൺ എസ്റ്റേറ്റ് മാനേജരെ വിവരം അറിയിക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..