29 July Thursday
കോവിഡ്‌ 19

ഇന്നലെ 588 പേർക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021

 പത്തനംതിട്ട

ജില്ലയിൽ വ്യാഴാഴ്‌ച 588 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. രണ്ടു പേർ വിദേശത്ത് നിന്നും വന്നവരും, ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും വന്നതും, 585 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.
ഇതുവരെ ആകെ 112384 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 104977 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
ഇന്ന് ജില്ലയിൽ കോവിഡ്- 19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോർട്ട് ചെയ്തു. 1) കവിയൂർ സ്വദേശി (38), 2) തിരുവല്ല സ്വദേശി (72), 3) കോഴഞ്ചേരി സ്വദേശി (54) എന്നിവരാണ്‌ മരിച്ചത്‌. 
319 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 106759 ആണ്. ജില്ലക്കാരായ 5013 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 4814 പേർ ജില്ലയിലും, 199 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയിൽ 10874 കോണ്ടാക്ടുകൾ നിരീക്ഷണത്തിലുണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1098 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 3349 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ 65 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 65 പേരും ഇതിൽ ഉൾപ്പെടുന്നു. ആകെ 15321 പേർ നിരീക്ഷണത്തിലാണ്. 2317 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയിൽ കോവിഡ് -19 മൂലമുളള മരണനിരക്ക് 0.32 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.5 ശതമാനവും വ്യാഴാഴ്‌ച ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 11.8  ശതമാനവുമാണ്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top