18 June Friday

ജില്ലയിൽ 11 ദുരിതാശ്വാസ 
ക്യാമ്പുകളിൽ 176 പേർ

വെബ് ഡെസ്‌ക്‌Updated: Tuesday May 18, 2021
പത്തനംതിട്ട 
മഴയെ തുടർന്ന് ജില്ലയിലെ നാലു  താലൂക്കുകളിലായി തുറന്ന പതിനൊന്നു ദുരിതാശ്വാസ ക്യാമ്പുകളിൽ 176 പേർ കഴിയുന്നു. കോന്നി, കോഴഞ്ചേരി, തിരുവല്ല, മല്ലപ്പള്ളി  താലൂക്കുകളിലാണ് പതിനൊന്ന് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.  70 പുരുഷന്മാരും 62 സ്ത്രീകളും 21 ആൺകുട്ടികളും 23 പെൺകുട്ടികളുമാണു ക്യാമ്പിലുള്ളത്. കോഴഞ്ചേരി താലൂക്കിലെ രണ്ടു ക്യാമ്പുകളിലായി മൂന്നു കുടുംബത്തിലെ അഞ്ച് പുരുഷന്മാരും നാല് സ്ത്രീകളും ഉൾപ്പടെ പതിനൊന്നു പേരാണുള്ളത്. കോന്നി താലൂക്കിലെ ഒരു ക്യാമ്പിൽ മൂന്നു കുടുംബത്തിലെ അഞ്ചു പുരുഷന്മാരും ആറു സ്ത്രീകളും ഒരു ആൺകുട്ടിയും  ഉൾപ്പടെ 12 പേരാണ് കഴിയുന്നത്. 
തിരുവല്ല താലൂക്കിൽ ഏഴു ക്യാമ്പുകളിലായി 36 കുടുംബങ്ങളിലെ 57 പുരുഷന്മാരും 51 സ്ത്രീകളും 20 ആൺകുട്ടികളും  21 പെൺകുട്ടികളും ഉൾപ്പടെ 149 പേരും മല്ലപ്പള്ളി താലൂക്കിലെ ഒരു ക്യാമ്പിൽ ഒരു കുടുംബത്തിലെ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും  ഉൾപ്പടെ നാലു പേരുമാണ് കഴിയുന്നത്. കോഴഞ്ചേരിയിൽ ക്യാമ്പിൽ കഴിയുന്നവരിൽ രണ്ടും തിരുവല്ലയിൽ ക്യാമ്പിൽ കഴിയുന്ന 15 ഉം പേർ 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്. കോവിഡ് രോഗ ലക്ഷണമുള്ളവരായ നാലു പേരാണ് മല്ലപ്പള്ളിയിലെ ക്യാമ്പിൽ കഴിയുന്നത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top