26 May Sunday

ആവേശമായി, കൊടുങ്കാറ്റായി

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019

 ചിറ്റാർ

അക്ഷരാർത്ഥത്തിൽ കിഴക്കൻ ദേശം ഇളകിമറിഞ്ഞു.സ്വീകരണ കേന്ദ്രങ്ങളിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജിന് ബുധനാഴ‌്ച റോസാപുഷ്പ്പങ്ങളും കണിക്കൊന്നയും കാർഷികവിഭവങ്ങളും  കരിക്കിൻ കുലകളും നൽകി നടത്തിയ സ്വീകരണ കേന്ദ്രങ്ങളിലേക്ക് നൂറു കണക്കിന് ആളുകളാണ് എത്തിച്ചേർന്നത്.
മുൻ നിശ്ചയിച്ച പ്രകാരം ബുധനാഴ‌്ച രാവിലെ 8ന് സ്ഥാനാർത്ഥി വീണാ ജോർജും സംഘവും ഗുരുനാഥൻ മണ്ണിൽ എത്തി. പുഷ്പകിരീടം നൽകിയാണ്  സ്വീകരിച്ചത്. പിന്നീട് സീതകുഴിയിൽ എത്തിയപ്പോൾ വീണാ ജോർജിന്റെ മുഖംമൂടി വച്ച യുവതീ യുവാക്കളുടെ സംഘമാണ് ആദ്യം വരവേറ്റത്.
കൊച്ചുകോയിക്കൽ, വാലുപാറ, ആങ്ങമൂഴി, കോട്ടമൺ പാറ സീതത്തോട് എന്നിവിടങ്ങളിലും ചിറ്റാർ മാർക്കറ്റ് ജങ‌്ഷൻ, വയ്യാറ്റുപുഴ, നീലിപിലാവ്, തണ്ണിതോട്, കരിമാൻതോട്, തേക്കുതോട് മൂഴി, മണ്ണിറ, എലിമുള്ള് എന്നിവിടങ്ങളിലാണ് പിന്നീട് സ്വീകരണങ്ങൾ നടന്നത്. അതുംമ്പുംകുളം ചെങ്ങറ, പയ്യനാമൺ,താഴം,ഐരവൺ എന്നിവടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി  കുമ്മണ്ണൂരിൽ സമാപിച്ചു.
ഇരുചക്രവാഹനങ്ങളിൽ ഓരോ സ്വീകരണ കേന്ദ്രങ്ങളിലേക്കും അനുധാവനം ചെയ്ത യുവാക്കൾ സ്വീകരണ പരിപാടിക്ക് മികച്ച ആവേശമായി മാറി. പ്രത്യേക വേഷവിധാനത്തിൽ  സ്ത്രീകളും എത്തി. വർണ ബലൂണുകളും പൂച്ചെണ്ടുകളും നാസിക്ക് ഡോളും ചെണ്ടമേളത്തിന്റെ അകമ്പടിയും കൊണ്ട് സജീവമായി മാറുന്ന സ്വീകരണ കേന്ദ്രങ്ങളിൽ നന്ദി പറഞ്ഞ്  വീണാ ജോർജ‌് സംസാരിക്കുമ്പോൾ ഹർഷാരവം മുഴക്കുന്നതും പ്രത്യേകതയായി.
എൽഡിഎഫ് കോന്നി നിയോജക മണ്ഡലം സെക്രട്ടറി പി ജെ അജയകുമാർ, പ്രസിഡന്റ് പി ആർ ഗോപിനാഥൻ, നേതാക്കളായ അഡ്വ.കെ യു ജനീഷ്കുമാർ,  മലയാലപ്പുഴ മോഹനൻ, സംഗേഷ് ജി നായർ, എം എസ് രാജേന്ദ്രൻ, കെ ജി മുരളീധരൻ, പ്രവീൺപ്രസാദ്, എൻ ലാലാജി, പി ആർ പ്രമോദ്, ജോബി ടി ഈശോ, ലേഖാ സുരേഷ്, ഷാനു സലീം, ജേക്കബ് വളയംപള്ളി, ടി എ നിവാസ്,മോഹൻ പൊന്നുപിള്ള, പ്രവീൺ പ്രസാദ്, കെ ജെ ജയിംസ‌്,  ബീനാ മുഹമ്മദ് റാഫി, സുമതി നരേന്ദ്രൻ, കെ രാജേഷ്, എ പ്രദീപ് കുമാർ, അജിത്ത്, മങ്ങാട് സുരേന്ദ്രൻ, പി സി ശ്രീകുമാർ,കെ സന്തോഷ്, സീതത്തോട് മോഹനൻ, ശ്രീധരൻ, അനീഷ് ജോർജ്ജ്, അനിരുദ്ധൻ, സണ്ണി കൊട്ടാരത്തിൽ, ജോൺ വട്ടപ്പാറ, ഏബ്രഹാം ചെങ്ങറ, കെ രാജേഷ്,എ ദീപകുമാർ,എസ് അജിത്,  വിജയവിൽസൺ, കോന്നി വിജയകുമാർ, ജിജോ മോഡി, രഘുനാഥ് ഇടത്തിട്ട,എം എസ് ഗോപിനാഥൻ നായർ, വി ശ്രീകുമാർ എന്നിവരും സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.
 
പ്രധാന വാർത്തകൾ
 Top