18 October Friday
‘മോഡിജി, വെയർ ഈസ‌് മൈ ജോബ‌്’

ഡിവൈഎഫ‌്ഐ സമരത്തെരുവ‌് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Mar 18, 2019

 പത്തനംതിട്ട

പ്രതിവർഷം രണ്ടു കോടി തൊഴിൽ വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന ബിജെപി സർക്കാരിന്റെ വാഗ്ദാന ലംഘനത്തിനെയിരെയും രാജ്യത്തെ തൊഴിൽ സാധ്യതകൾ ഇല്ലാതാക്കിയ നയങ്ങളിൽ പ്രതിഷേധിച്ചും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ജില്ലയിലെ എല്ലാ മേഖലാ കേന്ദ്രങ്ങളിലും സമരത്തെരുവ‌് സംഘടിപ്പിച്ചു. ‘മോഡിജി, വെയർ ഈസ‌് മൈ ജോബ‌്’ എന്ന മുദ്രാവാക്യം ഉന്നയിച്ചാണ‌് പരിപാടി.
പുല്ലാട് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരത്തെരുവ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റിയംഗം അഡ്വ. ആർ മനു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വിപിൻ ഗോപാൽ അധ്യക്ഷനായി. ജില്ലാ കമ്മറ്റിയംഗങ്ങളായ പി ടി അജയൻ, എൻ എസ് രാജീവ്, ദീപ ശ്രീജിത്ത്, സിപിഐ എം ലോക്കൽ സെക്രട്ടറി സന്തോഷ് കുമാർ, മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി ജയദേവദാസ്, ടി അനിൽകുമാർ, അനീഷ് കുന്നപ്പുഴ, അജിത്ത് കുമാർ എന്നിവർ സംസാരിച്ചു. കുറ്റൂർ ഈസ്റ്റ് മേഖലാ കമ്മറ്റി സംഘടിപ്പിച്ച സമര തെരുവ്  എം കെ രാജൻ ഉദ്ഘാടനം ചെയ്തു
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top