03 April Friday
പൊയ്‌കയിൽ ഗുരുദേവന്റെ ജന്മദിന മഹോത്സവത്തിന്‌ സമാപനം

ഘോഷയാത്രയിൽ ആയിരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020

പൊയ്‌കയിൽ കുമാരഗുരുദേവന്റെ ജന്മശതാബ്ദി മഹോത്സവത്തോടനുബന്ധിച്ച്‌ നടന്ന ഘോഷയാത്ര സഭാപ്രസിഡന്റ് വൈ സദാശിവൻ ഉദ്ഘാടനം ചെയ്യുന്നു

ഇരവിപേരൂർ
പൊയ്കയിൽ ശ്രീ കുമാര ഗുരുദേവന്റെ 142-ാം ജന്മദിന മഹോത്സവത്തോടനുബന്ധിച്ച് നെല്ലാട് നിന്നും ശ്രീകുമാർ നഗറിലെ ഗുരുദേവ സന്നിധിയിലേക്ക് നടന്ന പിആർഡിഎസ് ഘോഷയാത്ര സംഘടനാ ശക്തി വിളിച്ചോതുന്നതായി. 
സഭാപ്രസിഡന്റ് വൈ സദാശിവൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. സഭയുടെ നേതൃത്വം, പോഷക ഘടകങ്ങൾ, 14 ജില്ലകളുടെയും മേഖല, ശാഖകളുടെയും ബാനറുകൾക്ക് കീഴിൽ ആയിരങ്ങൾ അണിനിരന്നു. 
വൈസ് പ്രസിഡന്റ് എം പൊന്നമ്മ, ജനറൽ സെക്രട്ടറിമാരായ സി സി കുട്ടപ്പൻ, ചന്ദ്രബാബു കൈനകരി, ഗുരുകുല ശ്രേഷ്ഠൻ ഇ ടി രാമൻ, ഖജാൻജി കെ മോഹനൻ, ജോയിന്റ്‌ സെക്രട്ടറി കെ ടി വിജയൻ, ഉപശ്രേഷ്ഠന്മാരായ എം ഭാസ്കരൻ, കെ സി വിജയൻ, മീഡിയ കൺവീനർ വി കെ ചെല്ലകുമാർ എന്നിവർ നേതൃത്വം നൽകി.
തുടർന്ന് പി ആർ ഡി എസ് ആസ്ഥാനത്ത് ചേർന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സഭാ പ്രസിഡന്റ് വൈ സദാശിവൻ അധ്യക്ഷനായി. ചെറുകിട തൊഴിൽ പരിശീലന പദ്ധതി വൈദ്യുതിമന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു. തമിഴ്നാട് എം പി തോൾ തിരുമാവളൻ മുഖ്യാതിഥിയായി. എംഎൽഎമാരായ അഡ്വ. മാത്യു ടി തോമസ്, രാജു ഏബ്രഹാം, വീണാ ജോർജ്, ഐ സി ബാലകൃഷ്ണൻ, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ, വനിതാ കമ്മീഷനംഗം ഷാഹിദാ കമാൽ, ഐക്യമലയരയ സഭ ജനറൽ സെക്രട്ടറി പി കെ സജീ0വ്, ബാബു ചിങ്ങാരത്ത്,അഡ്വ. വി ആർ രാജു, പി ടി ലിതേഷ്, ,കവയത്രി എസ് സുകൃത റാണി, ഒ ഡി വിജയൻ, വി സി ശശിധരൻ, ടി ടി സുന്ദരം, പി എസ് ചെല്ലപ്പൻ, കെ ഡി സീത് കുമാർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി ടി ചന്ദ്രബാബു കൈനകരി സ്വാഗതവും ജോ. സെക്രട്ടറി കെ ടി വിജയൻ നന്ദിയും പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top