01 April Wednesday

കാർ ബൈക്കിലും ഓട്ടോയിലും തട്ടി മൂന്ന് പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020

 അടൂർ

മത്സര ഓട്ടത്തിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലും ഓട്ടോയിലും തട്ടി മൂന്നുപേർക്ക്‌ പരിക്ക്‌. എംസി റോഡിൽ ഏനാത്ത് പെട്രോൾ പമ്പിന് സമീപം തിങ്കളാഴ്‌ച രാത്രി 9.15നാണ് അപകടം. രണ്ട് കാറുകൾ തമ്മിലുള്ള മത്സര ഓട്ടമാണ് അപകടത്തിൽ കലാശിച്ചത്. കാറും ഓട്ടോയും ബൈക്കും അപകടത്തിൽ തകർന്നു. അപകടവിവരം അറിഞ്ഞ് അടൂരിൽ നിന്നും ഫയർഫോഴ്സും ആംബുലൻസും എത്തി പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കടത്തുകാവ് സ്വദേശിയുടെതാണ് കാറ്. മത്സര ഓട്ടത്തിൽ പങ്കെടുത്ത മറ്റൊരു കാറിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഏനാത്ത് പൊലീസ് ഇൻസ്പെക്ടർ എസ് ജയകുമാർ അറിയിച്ചു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top