01 March Monday

ഇന്നലെ 427 പേര്‍ക്ക്

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021
പത്തനംതിട്ട 
ഞായറാഴ്‌ച ജില്ലയിൽ 427 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 10 പേർ വിദേശത്ത്നിന്ന് വന്നതും, നാലു പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന്‌ വന്നവരും, 413 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 34 പേരുണ്ട്.
ജില്ലയിൽ ഇതുവരെ  38054 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 33160 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.  കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു.നെടുമ്പ്രം സ്വദേശിനി (38) 16ന് തിരുവല്ലയിലെ ആശുപത്രിയിൽ  ഇതര രോഗങ്ങൾ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരണമടഞ്ഞു. 
തുടർന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയിലാണ്‌ രോഗബാധ സ്ഥിരീകരിച്ചത്‌. പത്തനംതിട്ട സ്വദേശി (85) 15ന്‌ സ്വവസതിയിൽ മരണമടഞ്ഞു. തുടർന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു. 
അടൂർ സ്വദേശി (66) അടൂർ ജനറൽ ആശുപത്രിയിൽ  17-ന് നിര്യാതനായി. തുടർന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു.
ഞായറാഴ്‌ച  333 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവർ  30721 ആണ്. ജില്ലക്കാരായ 7102 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 6852 പേർ ജില്ലയിലും, 250 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
 11967 സമ്പർക്കങ്ങൾ നിരീക്ഷണത്തിലുണ്ട്‌.  ആകെ 19747 പേർ നിരീക്ഷണത്തിലാണ്.  കോവിഡ്-19 മൂലമുളള മരണനിരക്ക് 0.17 ശതമാനമാണ്. ഇന്നലത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.04 ശതമാനമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top