27 September Sunday

ഗണിതോത്സവം ഉത്സവമായി

വെബ് ഡെസ്‌ക്‌Updated: Saturday Jan 18, 2020

 അടൂർ

ഗണിതോത്സവത്തിന്റെ  ജില്ലാതല ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു. അടൂർ ഗവ.യുപിഎസിൽ നടന്ന ചടങ്ങിൽ അടൂർ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ ക്ഷേമകാര്യസമിതി ചെയർപേഴ്‌സൺ  സൂസി ജോസഫ് അധ്യക്ഷയായി.സമഗ്രശിക്ഷ കേരള ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ കെ വി അനിൽ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി മുരുകേശ്,  സമഗ്രശിക്ഷ കേരള സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ കെ ജെ ഹരികുമാർ, പള്ളിക്കൽ പഞ്ചായത്ത് വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺ കുഞ്ഞുമോൾ കൊച്ചുപാപ്പി, അടൂർ എഇഒ ബി വിജയലക്ഷ്മി, ജില്ലാ പ്രോഗ്രാം ഓഫീസർ ജോസ് മാത്യു, ബിപിഒ ടി സൗദാമിനി എന്നിവർ സംസാരിച്ചു. 
എല്ലാ കുട്ടികളേയും ഗണിതപഠനത്തിൽ താതൽപര്യമുള്ളവരാക്കാനും നിത്യജീവിതത്തിൽ സ്വാഭാവികമായി കടന്നുവരുന്ന നിരവധി ഗണിത സന്ദർഭങ്ങളെ ഗണിതപഠനത്തിലേക്കു സന്നിവേശിപ്പിക്കുന്നതിനുമായി നടപ്പിലാക്കുന്ന പരിപാടിയാണു ഗണിതോത്സവം. ജില്ലയിലെ 50 കേന്ദ്രങ്ങളിൽ 100 വീതം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് 19 വരെ പൊതുവിദ്യാഭ്യാസവകുപ്പ്, കെഡിസ്‌ക്, സമഗ്രശിക്ഷ കേരള എന്നിവയുടെ നേതൃത്വത്തിലാണു പദ്ധതി നടപ്പിലാക്കുന്നത്. 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top