17 January Sunday

വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ ലൈഫ് മിഷന്‍ ആദ്യ വീടൊരുങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jan 18, 2018

 അടൂര്‍> വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ ലൈഫ് മിഷന്‍ ആദ്യ വീടൊരുങ്ങി. ലൈഫ് പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ കടമ്പനാട് പഞ്ചായത്തിലെ ആദ്യ വീട് പൂര്‍ത്തീകരണത്തിലെത്തിയത്.  അടൂര്‍ ഗവ. പോളിടെക്നിക്ക് കോളേജിലെ വിദ്യാര്‍ഥികളാണ് രംഗത്തുവന്നത്. പഞ്ചായത്തിലെ നാലാം വാര്‍ഡില്‍പ്പെട്ട  മുണ്ടപ്ളാവിളയില്‍ കുട്ടിയുടെ വീടാണ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നിര്‍മിച്ചത്.  2006-07വര്‍ഷം പഞ്ചായത്തില്‍  പഞ്ചായത്തില്‍ നിന്നും കുട്ടിക്ക്  75000രുപ വീടിന് അനുവദിച്ചിരുന്നു. ഇതില്‍ 67000രുപ കൈപ്പറ്റുകയും ഈ തുക ഉപയോഗിച്ച് ബെല്‍റ്റ് നിരപ്പുവരെ  പണി നടത്തിയിരുന്നു. ബാക്കി പണി നടത്താന്‍ നിവൃത്തിയില്ലാത്തതിനാല്‍ കഴിഞ്ഞില്ല. 

ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും മുമ്പ് വാങ്ങിയ തുകയുടെ അനുപാതികമായി 40,000രുപ മാത്രമേ ലഭിക്കുകയുള്ളു. ഈ സാഹചര്യത്തിലാണ് പാവങ്ങളെ സഹായിക്കാന്‍ തയ്യാറായി വിദ്യാര്‍ഥികള്‍ മുന്നോട്ട് വന്നത്. പഞ്ചായത്ത് പ്രസിഡന്റ് എ ആര്‍ അജീഷ്കുമാറുമായി ആലോചിച്ച് വിഇഒ നിഷ കുട്ടിയമ്മയുടെ പേര് ഒന്നാമതായി നിര്‍ദേശിക്കുകയായിരുന്നു.സിമിന്റും മെറ്റലും വിദ്യാര്‍ഥികള്‍ തന്നെ വാങ്ങുകയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികള്‍ തന്നെ നിര്‍വഹിക്കുകയും ചെയ്തു. കട്ടയും കമ്പിയും മറ്റ് സാധനങ്ങളും സര്‍ക്കാരില്‍ നിന്നും തുക ലഭിക്കുന്ന മുറയ്ക്ക് നല്‍കാമെന്ന ധാരണയില്‍ വീട്ടുകാര്‍ക്ക് കടം എടുത്ത് വിദ്യാര്‍ഥികള്‍ നല്‍കുകയും ചെയ്തു. കോണ്‍ക്രീറ്റിനായി തട്ടടിക്കുകയും കമ്പി കെട്ടുന്നതിനും മറ്റും മേശിരിയെ നിര്‍ത്തിയതൊഴിച്ചാല്‍ ബാക്കി പണികളെല്ലാം വിദ്യാര്‍ഥികള്‍ തന്നെയാണ് ചെയ്തത്. ലൈഫ് പദ്ധതിയില്‍പ്പെട്ട പഞ്ചായത്തിലെ നാല് വീടുകള്‍ കൂടി പോളിടെക്നിക്കിലെ എന്‍എസ്എസിന്റെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ഥികള്‍ ചെയ്ത് നല്‍കുമെന്ന് കോര്‍ഡിനേറ്റര്‍ ജസ്റ്റിന്‍ പറഞ്ഞു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top