റാന്നി > റാന്നി ഫിലിം ആന്റ് ഫൈന്‍ ആര്‍ട്സ് സൊസൈറ്റി (റാന്നി ഫാസ്)യുടെ ചലച്ചിത്രമേള 19 മുതല്‍ 21 വരെ റാന്നി ഉപാസന തീയേറ്ററില്‍ നടക്കും. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 19 ന് രാവിലെ 9.15 ന് ടാക്സി എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോടെയാണ് ഫെസ്റ്റിവല്‍ ആരംഭിക്കുക. അന്നേദിവസം വൈകിട്ട് 6.15 ന് രാജു ഏബ്രഹാം എംഎല്‍എ മേള ഉദ്ഘാടനം ചെയ്യും. ഫാസ് പ്രസിഡന്റ് ബാജി രാധാകൃഷ്ണന് അധ്യക്ഷനാകും.
മേളയോടനുബന്ധിച്ച് പുറത്തിറക്കുന്ന ഫെസ്റ്റിവല്‍ ബുക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണദേവി പ്രകാശനം ചെയ്യും. മൂന്ന് ദിവസങ്ങളിലായി ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ, വേള്‍ഡ് ക്ളാസിക്സ്, കണ്ട്രി ഫോക്കസ്, ഫിലിം ഓണ്‍ അഡോള്സെന്റ്സ് എന്നീ വിഭാഗങ്ങളിലായി 15 സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഫാസ് ഭാരവാഹികളായ ബാജി രാധാകൃഷ്ണന്, സുനില്‍ മാത്യു, ബിനു എസ് നായര്‍ എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..