05 December Thursday
ശബരിമല തീർഥാടനം

പ്രധാന ആശുപത്രികളിൽ ശബരിമല വാർഡ്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

 പത്തനംതിട്ട

ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവടങ്ങളിൽ  ശബരിമല വാർഡുകൾ പ്രവർത്തനം തുടങ്ങി. 24 മണിക്കൂറും  ശബരിമല തീർഥാടകർക്ക് പ്രത്യേക സേവനം ലഭിക്കും. 
കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ശബരിമല വാർഡിൽ അഞ്ചു ബെഡുകൾ നിലവിലുണ്ട്. മൂന്നു ബെഡുകൾ പുരുഷന്മാർക്കും രണ്ടു ബെഡുകൾ സ്ത്രീകൾക്കുമാണ്. അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാൻ ഐസിയുവിൽ നാലു ബെഡും ഇവിടെയുണ്ട്. 
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ശബരിമല വാർഡിൽ 17 ബെഡാണുള്ളത്. ഇതിൽ ഒൻപത്‌ ബെഡ്‌ പുരുഷന്മാർക്കും എട്ടു ബെഡ്‌ സ്ത്രീകൾക്കുമാണ്‌. ഐസിയുവിൽ നാലു ബെഡുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കാത്ത്‌‌ലാബിൽ രണ്ടു കാർഡിയോളജിസ്റ്റും സജീവമാണ്.
റാന്നി താലൂക്ക് ആശുപത്രിയിൽ ശബരിമല വാർഡിൽ  ഏഴു ബെഡിൽ അഞ്ചെണ്ണം പുരുഷന്മാർക്കും രണ്ടെണ്ണം സ്ത്രീകൾക്കുമാണ്. അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാൻ ഐസിയുവിൽ നാലു ബെഡും ഇവിടെയുണ്ട്. 
ഇതുകൂടാതെ പന്തളത്ത് മെഡിക്കൽ എയ്ഡ് പോസ്റ്റ് സേവനം ലഭ്യമാണ്. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കും. ഒരു ഡോക്ടർ, ഒരു നഴ്സ്, ഒരു അറ്റൻഡർ സേവനത്തിനുണ്ടാകും.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top