05 December Thursday

വിജയ് ബിനോയി ജില്ലയുടെ അഭിമാനം, ഇരവിപേരൂരിന്റെയും

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

 ഇരവിപേരൂർ 

കണ്ണൂരിൽ നടക്കുന്ന സംസ്ഥാന കായികോത്സവത്തിൽ  ആദ്യ സ്വർണം നേടി ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കൻഡറിയിലെ പ്ലസ് വൺ വിദ്യാർഥി വിജയ് ബിനോയി ജില്ലയ്ക്ക് അഭിമാനമായി. ജൂനിയർ ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ അവസാന ശ്രമത്തിൽ 49  മീറ്റർ എറിഞ്ഞാണ് കഴിഞ്ഞ ചില വർഷങ്ങൾക്കു മുൻപു വരെ മെഡൽ പട്ടികയിലെ അവസാന സ്ഥാനക്കാരനായിരുന്ന വിജയ്‌ ജില്ലയുടെ അഭിമാനമുയർത്തിയത്. സ്കൂളിലെ കായികാധ്യാപകനായ അനീഷ് തോമസ് എരുമേലിയിലെ പമ്പാവാലി സ്വദേശിയായ വിജയിലെ കായിക പ്രതിഭ തിരിച്ചറിഞ്ഞ് ഈ വർഷം ആദ്യമാണ് ഇവിടെ എത്തിച്ചത്. കഴിഞ്ഞ വർഷങ്ങളിലെ സംസ്ഥാന സ്കൂൾ മേളകളിലെ സ്വർണ മെഡൽ ജേതാവായ അനന്തു വിജയനും മറ്റ് കായിക താരങ്ങൾക്കുമൊപ്പം തന്റെ വീട്ടിൽ താമസ സൗകര്യമൊരുക്കിയാണ് അനീഷ് വിജയ്ക്കും മറ്റും പരിശീലനം നൽകുന്നത്. വിജയുടെ  അച്ഛൻ കൂലി പണിക്കാരനായ ബിനോയിയും അമ്മ ബിന്ദുവും.  ചങ്ങനാശേരി എസ് ബി കോളജിലെ വിദ്യാർഥിയായ സഹോദരൻ വിനീതും ജാവലിനിൽ സംസ്ഥാന മെഡൽ നേടിയിട്ടുണ്ട്. അനീഷ് തോമസിന്റ നിരന്തര ശ്രമങ്ങൾക്ക് സ്കൂൾ നൽകുന്ന പ്രോത്സാഹനവും ഇരവിപേരൂർ പഞ്ചായത്ത് നേതൃത്വത്തിൽ രൂപീകരിച്ച സ്പോട്സ് കൗൺസിലിന്റെ പിന്തുണയും ഈ വിജയത്തിന് കാരണമായിട്ടുണ്ട്.ഡിസ്കസ് ത്രോ, ഷോട്ട്പുട്ട് ഇനങ്ങളിൽ അടുത്ത ദിവസങ്ങളിലെ വിജയ് യുടെ മത്സരവും ജില്ലയ്ക്ക് പ്രതീക്ഷയാവുകയാണ്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top