13 November Wednesday

മണ്ഡലം കൈയടക്കി

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

ചിറ്റാറിലെ പൊതുസമ്മേളന വേദിയിൽ പൂക്കൾ നൽകിയ ആയിഷയെ ചേർത്തുനിർത്തി സംസാരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ

 കോന്നി

വികസനം സർവതല സ‌്പർശിയാകണം ‐ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പൊതുസമ്മേളനങ്ങളിൽ അദ്ദേഹം നൽകിയ സന്ദേശം ഇതായിരുന്നു. എൽഡിഎഫ‌് സർക്കാർ അതി‌ന‌് മാതൃകയാണ‌്. സർക്കാരിന്റെ പ്രവർത്തനങ്ങൾ അക്കമിട്ടുനിരത്തി അതിന‌് അടിവരയിട്ടു. ഇടതുപക്ഷം കേരളത്തിൽ എത്ര പ്രധാനമെന്ന‌് വ്യക്തമാക്കുന്നതായിരുന്നു രണ്ടു ദിവസത്തെ മുഖ്യമന്ത്രിയുടെ പരിപാടികളിൽ കണ്ട ആവേശം. വികസനത്തുടർച്ചക്ക‌് ശക്തിയേകാൻ എൽഡിഎഫിനു വോട്ട‌് അഭ്യർഥിച്ച‌് അദ്ദേഹം മടങ്ങി.
ചിറ്റാർ മാർക്കറ്റ‌് ജങ‌്ഷനിൽ നടന്ന പൊതുസമ്മേളനത്തിൽ ജി ബി ഗോപി അധ്യക്ഷനായി. ജനാധിപത്യ കേരള കോൺഗ്രസ‌് ചെയർമാൻ ഫ്രാൻസിസ‌് ജോർജ‌് സംസാരിച്ചു.  സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ കെ ജെ തോമസ‌്, കെ എൻ ബാലഗോപാൽ, പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, കൊല്ലം ജില്ലാ സെക്രട്ടറി എസ‌് സുദേവൻ, കെ കെ രാഗേഷ‌് എംപി,  എംഎൽഎമാരായ രാജു എബ്രഹാം, ഒ ആർ കേളു, മറ്റ‌് എൽഡിഎഫ‌് നേതാക്കളായ എ പി ജയൻ, എസ‌് ഹരിദാസ‌്, അലക‌്സ‌് കണ്ണമല, മോഹനൻ സീതത്തോട‌്, ജോർജ‌് കുന്നപ്പുഴ, പീലിപ്പോസ‌് തോമസ‌്, എം വി വിദ്യാധരൻ, ബീന മുഹമ്മദ‌്റാഫി, രവികല എബി തുടങ്ങിയവർ പങ്കെടുത്തു. എം എസ‌് രാജേന്ദ്രൻ സ്വാഗതവും കെ ജി മുരളീധരൻ നന്ദിയും പറഞ്ഞു. 
കൈപ്പട്ടൂരിലെ പൊതുസമ്മേളനത്തിൽ രാജു നെടുവംപുറം അധ്യക്ഷനായി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എൽഡിഎഫ‌് നേതാക്കളായ മാത്യു ടി തോമസ‌് എംഎൽഎ, വീണാ ജോർജ‌് എംഎൽഎ, അഡ്വ. കെ അനന്തഗോപൻ, പി കെ കുമാരൻ, പി ജെ അജയകുമാർ, ശ്യാംലാൽ, ഷാഹുൽ ഹമീദ‌്, പി എസ‌് കൃഷ‌്ണകുമാർ, എൻ സജികുമാർ, സുബിൻ തോമസ‌്, ആർ മോഹനൻ നായർ, വർഗീസ‌് മുളയ‌്ക്കൽ, ജോസ‌് മാങ്കൂട്ടം, ജിജി ജോർജ‌്, ജി അജയകുമാർ, സോമൻ പാമ്പായിക്കോട‌്, എം പി ജോസ‌്, കൈപ്പട്ടൂർ തങ്കച്ചൻ എന്നിവർ പങ്കെടുത്തു. 
മലയാലപ്പുഴയിൽ നടത്തിയ പൊതുയോഗത്തിൽ വെട്ടൂർ മജീഷ് അധ്യക്ഷനായി . കെ ഇ ഇസ്മായിൽ സംസാരിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം ചന്ദ്രൻ, എസ് രാജേന്ദ്രൻ എംഎൽഎ, അഡ്വ. ആർ സനൽകുമാർ, അഡ്വ. ഓമല്ലൂർ ശങ്കരൻ, പത്മഗിരീഷ്, മലയാലപ്പുഴ ശശി, കുഞ്ഞുമോൻ, അമൃതം ഗോകുലൻ, കെ ജയലാൽ എന്നിവർ പങ്കെടുത്തു. സിപിഐ എം ലോക്കൽ സെക്രട്ടറി ഒ ആർ സജി സ്വാഗതവും ഏരിയ കമ്മിറ്റിയംഗം വി മുരളീധരൻ നന്ദിയും പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top