12 November Tuesday

വാക്കിലൊതുങ്ങില്ല ഈ നന്ദി

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

 അടൂർ

രണ്ടു കണ്ണുകളുടെയും കാഴ്ച എന്നന്നേക്കുമായി മാഞ്ഞുപോയെന്ന് കരുതിയ സുരേഷ് കാഴ്ച തിരിച്ചു കിട്ടിയ സന്തോഷം പങ്കിടാൻ ചിറ്റയം ഗോപകുമാർ എംഎൽഎ യെ കാണാനെത്തി.കൂലിപ്പണിക്കാരനായ പന്തളം തെക്കേക്കര പടുകോട്ടക്കൽ കാവിന്റെ തെക്കേതിൽ സുരേഷാണ് ബുധനാഴ്ച രാവിലെ 10 മണിയോടെ അടുരിലെ എംഎൽഎ ഓഫീസിലെത്തിയത്. 
പെട്ടെന്നൊരു ദിവസം ഒരു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെടുകയായിരുന്നു. കാഴ്ച തിരിച്ചുകിട്ടണമെങ്കിൽ ശസ്ത്രക്രിയ വേണമെന്നും മൂന്നു ലക്ഷത്തിലധികം രൂപ ചെലവാകുമെന്നും ഡോക്ടർ അറിയിച്ചു.  പകച്ചുപോയ സുരേഷിനെ സഹായിക്കാൻ ചിറ്റയം ഗോപകുമാർ എംഎൽഎ രംഗത്തുവന്നു. ശസ്ത്രക്രിയ നടത്തി കാഴ്ചയും തിരിച്ചു കിട്ടി. ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം ജീവിച്ചു വന്നത് സുരേഷിന്റെ കുലിപ്പണിയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിലാണ്‌. കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതോടെ ജീവിത മാർഗവും വഴിമുട്ടി. കാഴ്ച തിരിച്ചു കിട്ടിയ സന്തോഷം പങ്കിടാൻ എത്തിയ സുരേഷ് ചിറ്റയം ഗോപകുമാറിന് കണ്ണീരോടെ നന്ദി പ്രകാശിപ്പിച്ചു. ഭാര്യയും ഒപ്പം ഉണ്ടായി.
 
 
പ്രധാന വാർത്തകൾ
 Top