15 October Tuesday

മുണ്ടപ്പള്ളി ദേവീക്ഷേത്രത്തിൽ മോഷണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019

 അടൂർ

മുണ്ടപ്പള്ളി പ്ലാക്കാട്ട് തറയിൽ ശ്രീനാഗരാജ ദേവീക്ഷേത്രത്തിൽ മോഷണം. ഞായറാഴ്ച രാത്രിയാണ് വഞ്ചി കുത്തിതുറന്ന് മോഷണം നടന്നത്. അഞ്ചുമാസം മുമ്പും ഇവിടെ മോഷണം നടന്നിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറി. ഇതിൽ നടപടിയെടുത്തില്ലെന്ന ആക്ഷേപം നിലനില്ക്കെയാണ് കഴിഞ്ഞ ദിവസം വീണ്ടും മോഷണം നടന്നത്. പൊലീസും വിരലടയാള വിദഗ്ധരും ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. പാറക്കൂട്ടം കത്തോലിക്കാ പള്ളിയിലും ഞായറാഴ്ച രാത്രി മോഷണം നടന്നിരുന്നു.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top