20 September Friday

ജില്ലയിലെ 1161 പട്ടികജാതി കുടുംബങ്ങളെ മഴക്കെടുതി ബാധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

 പത്തനംതിട്ട

ജില്ലയിൽ ഇതുവരെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 1161 കുടുംബങ്ങളെ മഴക്കെടുതി ബാധിച്ചു.  857 കുടുംബങ്ങൾ വിവിധ ക്യാമ്പുകളിലും 81 കുടുംബങ്ങൾ ബന്ധു വീടുകളിലുമാണ് കഴിഞ്ഞിരുന്നത്. ഇതിൽ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന 38 കുടുംബങ്ങളും, ബന്ധുവീടുകളിൽ കഴിഞ്ഞിരുന്ന 40 കുടുംബങ്ങളും തിരികെ സ്വന്തം വീടുകളിലേക്ക് മടങ്ങിയതായി ജില്ലാ പട്ടികജാതി വികസന ഓഫീസർ എസ് എസ് ബീന അറിയിച്ചു. പട്ടികജാതി വികസന വകുപ്പിലെ വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥരും, എസ്‌‌സി പ്രമോട്ടർമാരും മഴക്കെടുതി ബാധിച്ച കോളനികൾ സന്ദർശിക്കുകയും  താമസം മാറാൻ വിമുഖത കാണിച്ചവരെ ക്യാമ്പുകളിലെത്തിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തു. ഉദ്യോഗസ്ഥർ വിവിധ കോളനികൾ സന്ദർശിച്ച് സാഹചര്യം വിലയിരുത്തി. പ്രാഥമിക കണക്കു പ്രകാരം ഒരു വീട് പൂർണമായും 10 വീട് ഭാഗികമായും തകർന്നു. മൂന്നു കുടുംബങ്ങൾക്ക് ജീവനോപാധി നഷ്ടപ്പെട്ടു.  42 കോളനികളെ മഴക്കെടുതി ബാധിച്ചു. വകുപ്പിനു കീഴിലുള്ള എഴിക്കാട് നഴ്സറി സ്‌കൂൾ 18 കുടുംബങ്ങളെ പാർപ്പിക്കുന്ന ക്യാമ്പാക്കി മാറ്റി. ക്യാമ്പിലും മറ്റും താമസിക്കുന്നവർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top