14 November Thursday

കെഎസ‌്ആർടിസിക്ക‌് പണിയുമായി സ്വകാര്യ ബസുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019

 കൊടുമൺ

കെഎസ‌്ആർടിസിയെ കെട്ടുകെട്ടിക്കാൻ സ്വകാര്യ ബസുകൾ സമയം തെറ്റി ഓടുന്നു.  അടൂർ  –- കൊടുമൺ –- പത്തനംതിട്ട റൂട്ടിൽ ഇത്തരം ഓട്ടം  അപകടമുണ്ടാക്കുന്നു. അടൂർ –- ആങ്ങമൂഴി കെഎസ്ആർടിസി ബസിന്റെ വരവോട്കൂടിയാണ് ഇതുവഴിയുള്ള സ്വകാര്യ ബസുകളുടെ മത്സര ഓട്ടം തുടങ്ങിയത്. 
സ്വകാര്യ ബസ് അവരുടെ സമയത്ത് തന്നെ സ്റ്റാൻഡ‌് വിട്ടാലും കെഎസ്ആർടിസി വരുന്നതുവരെ മറ്റ് സ്റ്റോപ്പുകളിൽ കാത്തുകിടന്ന് അതിന് തൊട്ടു മുൻപിലും പിന്നിലായിട്ടുമാണ‌് സർവ്വീസ് നടത്തുന്നത്. സ്റ്റോപ്പുകളിൽ യാത്രക്കാർക്ക് ഇറങ്ങാനും കേറാനുമുള്ള സമയം പോലും നൽകാതെയാണ് തിരക്ക് കൂട്ടുന്നത്. ബസിനകത്തും പുറത്തും ഭീകരത സൃഷ്ടിച്ചുള്ള യാത്ര പൊതുജനങ്ങൾക്ക് പേടിസ്വപനമായി മാറിയിട്ടുണ്ട‌്ക്ക കഴിഞ്ഞ ദിവസം ചെറുവാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ചേർന്ന് ബസ് തടഞ്ഞ് പൊലീസിൽ ഏൽപ്പിച്ചിരുന്നു. സത്രീകൾക്കും കുട്ടികൾക്കും പ്രായം ചെന്ന മറ്റ് യാത്രക്കാർക്കും ഇതുവഴിയുള്ള യാത്ര വലിയ ദുരിതമാണ‌്.
സ്വകാര്യബസുകളുടെ കുത്തകയായിരുന്ന ഈ റൂട്ടിൽ ഒരിക്കൽ പോലും സമയത്ത‌് ബസ് ഓടിയിരുന്നില്ല.  പത്തനംതിട്ടയക്ക് പോകേണ്ട ബസ് പലപ്പോഴും ചന്ദനപ്പള്ളിയിലോ കൊടുമണ്ണിലോ  യാത്ര അവസാനിപ്പിക്കുന്നതും  പതിവായിരുന്നു. ആറ് മണിക്കു ശേഷം ബസുകൾ ഓടാത്ത സ്ഥിതിയുമുണ്ട‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top