16 September Monday
മഹാപ്രളയം

ബിജെപി, കോൺഗ്രസ‌് പ്രചാരണം പൊളിച്ച് പമ്പാ തീര പഠനം

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019

 കോഴഞ്ചേരി

പ്രളയകാരണങ്ങളെ കുറിച്ച് സർക്കാരിനെതിരെ കോൺഗ്രസ‌്, - ബിജെപി നേതൃത്വത്തിൽ പ്രചരിപ്പിച്ച കള്ളങ്ങൾ ഒന്നൊന്നായി പൊളിയുന്നു. ഡാം തുറന്നു വിട്ടതാണ് പ്രളയത്തിന‌് കാരണമെന്നാണ് ഇവർ പ്രചരിപ്പിച്ചിരുന്നത്. ഡാമില്ലാത്ത മണിമലയാർ, അച്ചൻകോവിൽ നദികളിൽ എങ്ങനെ ഡാം തുറന്നു വിടുമെന്ന മറുചോദ്യത്തിന‌് മുന്നിൽ മിണ്ടാതെ നിന്ന യുഡിഎഫ്, ബി ജെ പിക്കാർക്ക് പുതിയ പഠനങ്ങൾ മറ്റൊരു ആഘാതമാണ് നൽകിയിരിക്കുന്നത്.
പമ്പാതീരത്ത് ആപൽക്കരമായ തോതിൽ വായു മലിനീകരണം കണ്ടെത്തിയിരുന്നു. പ്രളയത്തെ തുടർന്ന് വന്നുചേർന്ന സൂക്ഷ്മ ധൂളികളാണ് വായുവിൽ ലയിച്ച് പ്രശ്നങ്ങൾ സൃഷ്ടിച്ചത്.
ഇതു സംബന്ധിച്ചു നടത്തിയ പ്രാഥമിക പഠനങ്ങളാണ് കനത്ത മഴയോടൊപ്പം വൻതോതിൽ ഉണ്ടായ ഉരുൾപൊട്ടലുകൾ കണ്ടെത്തിയത്.
സീതത്തോട്, ചിറ്റാർ പഞ്ചായത്തുകളിൽ മാത്രം 51 ഉരുളുകൾ പൊട്ടി ഒഴുകി. റാന്നിക്കു മുകളിൽ നാല‌് ഉരുളുകളാണ് പൊട്ടിയത്.
ആനത്തോട് ഡാമിന‌് സമീപം ഒരു മലതന്നെ പൊട്ടി ഒഴുകി. ശബരിമല ഉൾപ്പെടുന്ന ഗൂഡ്രിക്കൽ വനത്തിൽ ഡസൻ കണക്കിന് ഉരുളുകളാണ് പൊട്ടിയത്.
അപ്രതീക്ഷിതമായി ഉണ്ടായ ഈ ഉരുൾപൊട്ടലുകളാണ് കനത്ത മഴയോടൊപ്പം മഹാപ്രളയത്തിന് കാരണമായത്. ആദ്യഘട്ടത്തിൽ തന്നെ ഒഴുകിയെത്തിയ എക്കൽ കുട്ടനാട്ടിൽ ചെന്നടിഞ്ഞു. ഇത് നെൽകൃഷിയുടെ വിളവ് 40 ൽ നിന്നും 80 ടണ്ണിലേയ്ക്ക് ഉയരാൻ സഹായകമായി.
വർഷങ്ങൾക്കു ശേഷം നദിയിൽ വൻതോതിൽ മണൽ വന്നടിഞ്ഞ് തീരങ്ങളിൽ വ്യാപിച്ച പൊടിപടലങ്ങളാണ് വായുവിനെ മലിനമാക്കിയത്. വ്യാപക ഉരുൾപൊട്ടലുകളാണ് ഇത്തരം മൺ ധൂളി വ്യാപനത്തിന‌് കാരണമായതെന്നും വിദഗ്ധർ പറയുന്നു.
 
 
പ്രധാന വാർത്തകൾ
 Top