20 August Tuesday

വേലുത്തമ്പിയുടെ നാടും നെഞ്ചേറ്റി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019
അടൂർ
സർവെ പ്രവചനം തള്ളി വിജയക്കൊടി പാറിച്ച്  പത്തനംതിട്ട പാർലമെന്റ് മണ്ഡലം സ്ഥാനാർഥി വീണാ ജോർജിന് അടൂർ അസംബ്ലി മണ്ഡലത്തിൽ ആവേശകരമായ വരവേൽപ്പ്. 
ബ്രട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടപൊരുതി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനി വേലുത്തമ്പി ദളവയുടെ ചൂട് രക്തം വീണ തുടുത്ത മണ്ണടിയിലെ വേലുത്തമ്പി സ്മാരകത്തിന് സമീപത്തുനിന്നുമാണ് അടൂർ മണ്ഡലത്തിലെ മൂന്നാം ഘട്ട സ്വീകരണ പര്യടനം തുടങ്ങിയത്. വേലുത്തമ്പിയുടെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പഹാരം ചാർത്തിയാണ് വീണാ ജോർജ് പര്യടനം ആരംഭിച്ചത്.ഇവിടെ ആവേശകരമായ വരവേൽപ്പാണ് ലഭിച്ചത്. 
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ആർ ഉണ്ണികൃഷ്ണപിള്ള, മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി ബി ഹർഷകുമാർ, എൽഡിഎഫ് നേതാക്കളായ അടൂർ നരേന്ദ്രൻ, അഡ്വ. എസ് മനോജ്, ആർ തുളസീധരൻപിള്ള, അഡ്വ. മണ്ണടി അനിൽ,സാംസൺ ഡാനിയേൽ, ജയൻ അടൂർ, അരുൺ കെ എസ് മണ്ണടി എന്നിവർ വീണാ ജോർജിനൊപ്പം ദളവ പ്രതിമയ്ക്ക് മുന്നിൽ പുഷ്പഹാരം ചാർത്തി.
തുടർന്ന് ഇരുചക്രവാഹനങ്ങളുടെ  അകമ്പടിയായി തുറന്ന വാഹനത്തിൽ നിറപുഞ്ചിരിയുമായി വഴിയോരങ്ങളിൽ കാത്തുനിന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ കൈ വീശിയും തൊഴുതും വോട്ടർമാരുടെ സ്നേഹം ഏറ്റുവാങ്ങിയാണ് വീണാ ജോർജ് ഓരോ സ്വീകരണ കേന്ദ്രത്തിലേക്കും എത്തുന്നത്. ചുട്ടുപൊള്ളുന്ന വെയിലിലും പ്രതീക്ഷയ്ക്കപ്പുറം സ്ത്രീകളും മറ്റും സ്വീകരണ കേന്ദ്രത്തിൽ എത്തുന്നത് വീണാ ജോർജ് ഒന്നാമത് തന്നെ എത്തുമെന്ന സൂചനയാണ് നൽകുന്നത്.
കടമ്പനാട് നെയ്ത്തു ശാല, മലങ്കാവ്, പെരിങ്ങനാട് പൊയ്കയിൽ, ചക്കിമുക്ക്,കൂനംപാലവിള, ഏനാത്ത് ടൗൺ, കുലശ്ശേരി, ഏഴംകുളം ജങ്ഷൻ, പ്ലാവേലിൽ, അങ്ങാടിക്കൽ സ്കൂൾ ജങ്ഷൻ, ഐക്കാട് ഗാന്ധി സ്മാരക ജങ്ഷൻ, പറക്കോട് ടി ബി ജങ്ഷൻ, തോലുഴം, വിജയപുരം, പന്തളം എംഎസ്എം ജങ്ഷൻ, പൂഴിക്കാട് രണ്ടാം വിള ജങ്ഷൻ, കുരമ്പാല, പറത്തൽ, അടൂർ ഹോളിക്രോസ് ജങ്ഷൻ, തെങ്ങും താര, പഴകുളം, തെങ്ങമം കുന്നത്തുക്കര എന്നിവിടങ്ങളിൽ ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. 
സ്വീകരണ കേന്ദ്രങ്ങളിൽ ഡി സജി, പി ബി ഹർഷകുമാർ, ഏഴംകുളം നൗഷാദ്, ആർ തുളസീധരൻ പിള്ള, അഡ്വ. എസ് മനോജ്, ടി മുരുകേഷ്, ഇ ഫസൽ, എ എൻ സലിം, അഡ്വ. മണ്ണടി അനിൽ,സാംസൺ ഡാനിയേൽ കെ കെ ശ്രീധരൻ, ബി സതികുമാരി, അഡ്വ. സി പ്രകാശ്, അഡ്വ. ആർ ജയൻ, ലസിത, ശ്രീനി എസ് മണ്ണടി, ടി ആർ ബിജു, ആർ ശ്യാമ, പാർവതി ഉണ്ണി എന്നിവർ സംസാരിച്ചു. 
പ്രധാന വാർത്തകൾ
 Top