പന്തളം
മീനഭരണി ഉത്സവത്തിന് ഒരിപ്പുറത്ത് ഭഗവതി ക്ഷേത്ര കെട്ടുകാഴ്ചയിൽ കളിപ്പിക്കാൻ മല്ലികക്കരയുടെ കാളത്തല ഒരുങ്ങി . പഴക്കം നിർണ്ണയിക്കാനാകാത്ത വലിയ കാളത്തല പുനരുദ്ധാരണം നടത്തിയാണ് 25ന് നടക്കുന്ന കെട്ടുകാഴ്ചയിൽ ഇറക്കുക. കേടുപാടുകൾ തീർത്ത കാളത്തലയുടെ അവസാന ഘട്ട പെയിന്റിങും പൂർത്തിയായി. കാളത്തല ചട്ടത്തിൽ പിടിപ്പിക്കുന്ന ജോലികൾ നടന്നുവരുന്നു. കെട്ടുകാഴ്ചയിലെ വലിയ എടുപ്പുകാളകളിലൊന്നായ മല്ലിക കാളയുടെ തലയ്ക്ക് മാത്രം ഒമ്പതേ കാൽ അടി ഉയരം വരും.
കാളയ്ക്ക് മൊത്തം 28 അടിയാണ് ഉയരം. കാളയുടെ തല കൂടാതെ ഒരു ഭാഗത്തെ ചട്ടം, കുറുക്കുപടി എന്നിവയും പുതുക്കി.. കാളത്തലയുടെ ശിൽപ്പിയും ചിത്രകാരനുമായ മനു ഒയാസിസാണ് പുതുക്കി നിര്‍മാണത്തിന് നേതൃത്വം നൽകുന്നത്.
മല്ലികക്കരയുടെ നൂറ് വർഷത്തിലധികം പഴക്കമുള്ള വലിയ തേര് 2018 ലാണ് പുതുക്കിപ്പണിതത്. പഴക്കം കാരണം തേരിന്റെ അച്ചുതണ്ട് ഒടിഞ്ഞതോടെയാണ് പഴക്കം ചെന്ന തടികൾ മാറ്റി പുതിയത് ചേർത്തത്.അന്ന് കാളയുടെ ഉടലും പുനരുദ്ധാരണം നടത്തിയിരുന്നു. കരക്കാരുടെ സഹകരണത്തോടെയാണ് പണി നടക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..