02 December Wednesday

ക്യാമ്പയിൻ വിജയിപ്പിക്കുക: കെ പി ഉദയഭാനു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 17, 2020

 പത്തനംതിട്ട

കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രോഗ സാധ്യതയും വേഗവും കുറയ്ക്കാൻ 'കണ്ണി പൊട്ടിയ്ക്കു’ (ബ്രേക്ക് ദ ചെയിൻ) എന്ന പേരിൽ സംസ്ഥാന സർക്കാർ ആരംഭിച്ച ക്യാമ്പയ്ൻ വിജയിപ്പിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി കെ പി ഉദയഭാനു ആവശ്യപ്പെട്ടു. ഫലപ്രദമായി കൈകഴുകി കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുകയാണ് ലക്ഷ്യം. വിവാഹങ്ങൾ, ആഘോഷങ്ങൾ, വലിയ കൂട്ടായ്മകൾ, പൊതു പരിപാടികൾ തുടങ്ങിയവ കുറച്ചു കാലത്തേക്ക് നീട്ടിവയ്ക്കുകയോ ചടങ്ങുകൾ മാത്രയമായി പരിമിതപ്പെടുത്തുകയോ ചെയ്യണം. വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവ നിത്യജീവിതത്തിന്റെ ഭാഗമാക്കിയും ഈ മഹാമാരിയെ ചെറുക്കാൻ നമുക്ക്് കഴിയും. 
ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങി എല്ലാ മേഖലകളിലുമുള്ളവർ ബ്രേക്ക് ദ ചെയിൻ ക്യാമ്പയ്നോട്് സഹകരിച്ച് രോഗവ്യാപനം തടഞ്ഞ് നാടിനെയും സമൂഹത്തെയും രക്ഷിക്കാൻ തയാറാവണമമെന്ന് കെ പി ഉദയഭാനു അഭ്യർഥിച്ചു.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top