29 May Friday

കോന്നിയിൽ എല്ലാം കൃത്യം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 17, 2020

 പത്തനംതിട്ട

കോന്നി നിയോജകമണ്ഡലത്തിലെ തദേശസ്വയംഭരണ സ്ഥാപനങ്ങൾ കോവിഡ് 19 വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വീകരിച്ച നടപടികളും മുൻകരുതലും വിലയിരുത്തുന്നതിനായി കോന്നി താലൂക്ക് കോൺഫറൻസ്ഹാളിൽ കെ യു ജനീഷ്‌കുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി നടപ്പിലാക്കണമെന്നും പഞ്ചായത്ത് വാർഡ്തല സാനിട്ടേഷൻ കമ്മിറ്റികൾ കൂടണമെന്നും എംഎൽഎ പറഞ്ഞു.
കോന്നി മണ്ഡലത്തിൽ പ്രൈമറി കോൺടാക്ടിൽ 23 പേരും സെക്കൻഡറി കോൺടാക്ടിൽ 66 പേരും ഉൾപ്പെടെ 592 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. പഞ്ചായത്തുതല ഹെൽത്ത് ഇൻസ്‌പെക്ടർമാർ തങ്ങളുടെ പഞ്ചായത്ത്-വാർഡ്തലത്തിൽ ചെയ്യുന്ന കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ, ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവയും പ്രൈമറി, സെക്കൻഡറി കോൺടാക്ടിലുള്ളവർ എത്രപേരുണ്ടന്നും യോഗത്തിൽ വിശദീകരിച്ചു. വിദേശത്തുനിന്നു വരുന്നവരെ പ്രത്യേക നിരീക്ഷണത്തിൽ ഉൾപ്പെടുത്തി അവർക്കുവേണ്ട നിർദേശങ്ങൾ നൽകുന്നതിനും യോഗത്തിൽ തീരുമാനമായി. 
 ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി കെ, റോബിൻ പീറ്റർ, രവികല എബി, തോമസ് മാത്യു, എം വി അംബിളി, സുനിൽ വർഗീസ് ആന്റണി, മനോജ് കുമാർ, പി രജനി, കെ ജയലാൽ, ജെസിക്കുട്ടി മാത്യു, ഡോ.ഗ്രേസ് എം ജോർജ്, ഡോ. അരുൺ, സി വി രാജൻ എന്നിവർ പങ്കെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top