25 May Monday

നിരീക്ഷണത്തിലുള്ളവർക്ക്‌ ഡിവൈഎഫ്‌ഐയുടെ ഭക്ഷണകിറ്റ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Mar 17, 2020

 പത്തനംതിട്ട 

ജില്ലയിൽ കോവിഡ് 19 റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക്‌ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഭക്ഷണകിറ്റ് വിതരണം ചെയ്യും. ആദ്യഘട്ടമായി റാന്നിയിൽ നിരീക്ഷണത്തിൽ കഴിയുന്ന കുടുംബങ്ങൾക്കുള്ള ഭക്ഷണകിറ്റ് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ രാജു ഏബ്രഹാം എംഎൽഎക്ക്‌ കൈമാറി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി ബി സതീഷ് കുമാർ, ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായർ, ആർ മനു, ആർ ശ്യാമ, എം അനീഷ് കുമാർ, അനീഷ് വിശ്വനാഥ് എന്നിവർ സംസാരിച്ചു.  നൂറുകണക്കിന് കുടുംബങ്ങളാണ് ജില്ലയിൽ വീടുകളിലും ഐസോലേഷൻ വാർഡുകളിലുമായി നിരീക്ഷണത്തിലുള്ളത്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top