25 May Monday

ദുരിതകാലത്തെ തീവെട്ടിക്കൊള്ളയിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 17, 2020

 പത്തനംതിട്ട

കോവിഡ്‌ 19 മഹാമാരി രാജ്യത്ത്‌ കടുത്ത പ്രതിസന്ധി സൃഷ്‌ടിക്കുന്നതിനിടെ ഇന്ധനവില വർധിപ്പിച്ച ബിജെപി സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ജില്ലയിലെ എല്ലാ പെട്രോൾ പമ്പുകൾക്ക്‌ മുമ്പിലും സമരം നടത്തി. ദുരിതകാലത്തെ തീവെട്ടിക്കൊള്ളയാണ്‌ കേന്ദ്ര സർക്കാർ നടത്തിയിരിക്കുന്നതെന്ന്‌ നേതാക്കൾ പറഞ്ഞു. 20 വർഷത്തിനിടെ ആഗോള വിപണിയിൽ ക്രൂഡോയിൽ വില ഏറ്റവും കുറഞ്ഞ നിരക്കിൽ നിൽക്കുമ്പോഴാണ്‌ മോദി സർക്കാർ രാജ്യത്തെ കൊള്ളയടിക്കുന്നത്‌. മാപ്പില്ലാത്ത ഈ ജനദ്രോഹത്തിനെതിരെയായിരുന്നു ജില്ലയിലെ യുവജനത പ്രതിഷേധിച്ചത്‌. 
പത്തനംതിട്ടയിൽ ജില്ലാ പ്രസിഡന്റ്‌ സംഗേഷ്‌ ജി നായർ, റോബിൻ എന്നിവർ സമരത്തിൽ പങ്കെടുത്തു. പത്തനംതിട്ട തേരകത്ത്‌ ഭാരത്‌ പെട്രോൾ പമ്പിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം അനീഷ്‌ വിശ്വനാഥ്‌, ബ്ലോക്ക്‌ പ്രസിഡന്റ്‌ അൻസിൽ അഹമ്മദ്‌ എന്നിവർ പങ്കെടുത്തു. തിരുവല്ലയിൽ തിരുവല്ല ഭാരത്‌ പെട്രോൾ പമ്പിൽ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എം സി അനീഷ്‌ കുമാർ, തിരുവല്ല ഇന്ത്യൻ ഓയിൽ പമ്പിൽ സംസ്ഥാന കമ്മിറ്റിയംഗം ആർ മനു എന്നിവർ പങ്കെടുത്തു. കോന്നിയിൽ കോന്നി ജ്വാല ഫ്യൂവൽസ്‌ പമ്പിൽ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എം അനീഷ്‌ കുമാർ, ജില്ലാ കമ്മിറ്റിയംഗം വി ശിവകുമാർ, രേഷ്‌മ മറിയം റോയി എന്നിവർ പങ്കെടുത്തു. അടൂരിൽ അടൂർ ഇന്ത്യൻ ഓയിൽ പമ്പിൽ ജില്ലാ ട്രഷറർ ബി നിസാം, പുതുശേരിഭാഗം പെട്രോൾ പമ്പിൽ ജില്ലാ സെക്രട്ടറിയറ്റംഗം ശ്രീനി മണ്ണടി എന്നിവർ പങ്കെടുത്തു. കൊടുമണ്ണിൽ ഏറാത്ത്‌ പെട്രോർ പമ്പിൽ ജില്ലാ സെക്രട്ടറിയറ്റംഗം ജെ രാജ്‌കുമാർ പങ്കെടുത്തു. 
 
പ്രധാന വാർത്തകൾ
 Top