04 April Saturday

പന്തളം ജനമൈത്രി പൊലീസ് മുചക്ര വാഹനം നൽകി

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020

 പന്തളം

മരത്തിൽ നിന്നു വീണ് ഗുരുതര പരിക്ക് പറ്റിയ പൂഴിക്കാട് ലക്ഷ്മി മന്ദിരത്തിൽ അജിക്ക്(42) പന്തളം ജനമൈത്രി പൊലീസ് മുചക്ര വാഹനം നൽകി. പന്തളം എസ്എച്ച്ഒ ഇ ഡി ബിജു താക്കോൽ ദാനം നിർവഹിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർമാരായ അമീഷ്, സുനി, ടീം ഹബീബീസ് നാസിക് ഡോൾ ബഹ്‌റൈൻ വൈസ് പ്രസിഡന്റ്‌ ജൂബൻ, രാഹുൽ എന്നിവർ പങ്കെടുത്തു.  നിത്യവൃത്തിക്കു പോലും നിവൃത്തിയില്ലാതെ പ്രായമായ മാതാ പിതാക്കളുടെ  സംരക്ഷണയിൽ കഴിയുകയാണെന്ന് മനസ്സിലാക്കിയ അജിയെ സഹായിക്കുന്നതിന് ടീം ഹബീബീസ് നാസിക് ഡോൾ ബഹ്‌റൈൻ എന്ന സംഘടന തയ്യാറാകുകയായിരുന്നു.  ജില്ലയിലുള്ള ബഹ്‌റൈനിൽ ജോലി ചെയ്തുവരുന്ന  11 യുവാക്കൾ അടങ്ങുന്ന ടീമാണ് ഹബീബീസ് നാസിക് ഡോൾ ബഹ്‌റൈൻ.
 
 
പ്രധാന വാർത്തകൾ
 Top