പത്തനംതിട്ട
ബിഎസ്എൻഎല്ലിന്റെ സംരക്ഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ച് നടത്തി. "അംബാനിക്കുവേണ്ടി ബിഎസ്എൻഎല്ലിനെ കൊല്ലുന്നു' എന്ന മുദ്രാവാക്യമുയർത്തിയാണ് മാർച്ച്.
സമരം ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് കെ സജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ബി സതീഷ്കുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആർ ശ്യാമ, അഡ്വ. ആർ മനു എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ആർ ഹരീഷ് നന്ദി പറഞ്ഞു. മാർച്ച് സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..