08 December Wednesday

അസമിൽ നിന്നും മലയാളം പഠിക്കാൻ

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയിൽ അസം സ്വദേശികൾ ആദ്യാക്ഷരം എഴുതുന്നു

അടൂർ 
അസമിൽ നിന്നുളള കുടുംബവും മലയാളത്തിൽ ആദ്യാക്ഷരം കുറിച്ചു. പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയിലാണ്‌ അസം സ്വദേശിയായ സുൽത്താൻ അലിയും ഭാര്യ അനിത ഹാത്തുനും മകൻ മൂന്ന് വയസുകാരൻ അജീജുലും മലയാളം പഠിക്കുന്നത്. ഗുരുനാഥൻ കവി വിനോദ് മുളമ്പുഴ തേൻ നല്കി സ്വർണം കൊണ്ട് അരിയിൽ ആദ്യാക്ഷരം കുറിപ്പിച്ചു.സുൽത്താൻ മേട്ടുംപുറം ഫ്രഷ് ചിക്കൻ എന്ന പേരിൽ പഴകുളത്ത് സ്ഥാപനം നടത്തുകയാണ്. ഇദ്ദേഹത്തിനും ഭാര്യക്കും അസമീസ് ഭാഷ മാത്രമേ വശമുള്ളു. കുട്ടിയെ കേരള സിലബസിൽ തന്നെ പഠിപ്പിക്കണമെന്നാണ് അവരുടെ ആഗ്രഹം.ചടങ്ങ് ഗ്രന്ഥശാല പ്രസിഡന്റ് എസ് മീരാസാഹിബ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ അടൂർ താലൂക്ക് കൗൺസിലംഗം എസ് അൻവർഷ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് മുരളി കുടശ്ശനാട് സംസാരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top