24 October Thursday

കവിയൂരിലെ ബിജെപി ആക്രമണം; പ്രതിഷേധം വ്യാപകം

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019

ഇരവിപേരൂർ

കവിയൂർ നാഴിപ്പാറയിൽ കഞ്ചാവുമാഫിയയും ബിജെപി പ്രവർത്തകരും ചേർന്ന് ഡിവൈഎഫ്ഐ പ്രവർത്തകരുടെ വീടുകൾ അടിച്ചു തകർക്കുകയും പ്രവർത്തകരെ ആക്രമിക്കുകയും ചെയ്തതിൽ വ്യാപക പ്രതിഷേധം. ഓണാഘോഷങ്ങളോടനുബന്ധിച്ചുണ്ടായ സംഭവങ്ങളാണ് അക്രമത്തിൽ കലാശിച്ചത്. വർഷങ്ങളായി പ്രദേശത്ത് അനധികൃത മദ്യവിൽപന വ്യാപകമാണ്. ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ നിന്നും വാങ്ങുന്ന മദ്യവും വ്യാജമദ്യവും ഉയർന്ന വിലയ്ക്ക് ചില്ലറവില്പന നടത്തുന്ന സംഘത്തിന്റെ പ്രവർത്തനത്തിന് എല്ലാവിധ ഒത്താശയും ചെയ്യുന്നത് ഇവിടുത്തെ ബിജെപിക്കാരാണ്‌. ഓണാഘോഷങ്ങളോടനുബന്ധിച്ച് ഇവരുടെ പ്രവർത്തനം വിപുലീകരിക്കപ്പെട്ടിരുന്നു. അനധികൃത മദ്യവില്പനയെ എതിർത്ത മനീഷ്‌ അടക്കമുള്ള ഡിവൈഎഫ്ഐ പ്രവർത്തകർക്ക്‌ നേരെയാണ് കൈയേറ്റമുണ്ടായത്. ഇവരുടെ വീടുകൾക്ക് നേരെയും ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ ആക്രമണം ഉണ്ടായി. 

സംഭവത്തിൽ പ്രതിഷേധിച്ച്ഡിവൈഎഫ്ഐ നാഴിപ്പാറ യൂണിറ്റ്‌ പ്രകടനവും യോഗവും നടത്തി. സിപിഐ എം കവിയൂർ ലോക്കൽ സെക്രട്ടറി കെ സോമൻ ഉദ്ഘാടനം ചെയ്തു. മിഥുൻ ശശിധരൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗം ജോർജ് വർഗീസ്, പി ടി അജയൻ, വി കെ പ്രതീഷ്, സനോബ് രാജ് എന്നിവർ സംസാരിച്ചു.

 

 

പ്രധാന വാർത്തകൾ
 Top