22 August Thursday
പത്തനംതിട്ടയിലെ മാലിന്യ പ്രശ‌്നം

എൽഡിഎഫ‌് പ്രതിഷേധം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019

 മാലിന്യനീക്കം നിലച്ചിട്ട‌് ഒരു മാസമായിട്ടും മാലിന്യ സംസ‌്കരണത്തിന‌് ശാസ‌്ത്രീയമായ പദ്ധതി ആവിഷ‌്കരിക്കാൻ കഴിയാത്ത നഗരസഭ ഭരണ നേതൃത്വത്തിന്റെ പിടിപ്പുകേടിൽ പ്രതിഷേധം തുടരുന്നു. എൽഡിഎഫ‌് കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ബഹിഷ‌്കരിച്ചു.

  ജൂൺ 15നാണ‌് നഗരസഭ മാലിന്യശേഖരണവും സംസ‌്കരണവും നിർത്തിയത‌്. തുടർന്ന‌് നടന്ന സമരങ്ങളുടെ ഭാഗമായി മാലിന്യ സംസ‌്കരണത്തിന‌് നഗരസഭ താൽക്കാലികമായി ഒരു ഏജൻസിയെ ഏൽപ്പിച്ചെങ്കിലും പദ്ധതി പരാജയമാണ‌്. മാത്രമല്ല, മുമ്പ‌് മാലിന്യ ശേഖരണത്തിന‌് ഉപയോഗിച്ചിരുന്ന കുടുംബശ്രീയുടെ 15 തൊഴിലാളികൾക്ക‌് തൊഴിലില്ലാതെയുമായി. നഗര പ്രദേശമാകെ അതിരൂക്ഷമായ മാലിന്യ പ്രശ‌്നത്തിൽ കഴിയുമ്പോൾ നഗരസഭ ഭരണ നേതൃത്വം ഇതിനോട‌് മുഖം തിരിഞ്ഞു നിൽക്കുകയാണ‌്.
  തിങ്കളാഴ‌്ച ചേർന്ന കൗൺസിൽ യോഗത്തിൽ എൽഡിഎഫ‌് കൗൺസിലർമാർ ഈ വിഷയം ഉന്നയിച്ചു. എന്നാൽ ഇത‌് ചർച്ച ചെയ്യേണ്ടതില്ലെന്നാണ‌് ചെയർപേഴ‌്സ‌ൺ അറിയിച്ചത‌്. തുടർന്ന‌് ചെയർപേഴ‌്സണിന്റെ വേദിക്കു മുന്നിൽ പ്രതിഷേധം തീർക്കുകയായിരുന്നു. എൽഡിഎഫ‌് പാർലമെന്ററി പാർടി നേതാവ‌് പി കെ അനീഷ‌്, പി വി അശോക‌്കുമാർ, വി മുരളീധരൻ, ആർ ഹരീഷ‌്, വി ആർ ജോൺസൺ, ശോഭ  കെ മാത്യു എന്നിവർ സംസാരിച്ചു. 
 
പ്രധാന വാർത്തകൾ
 Top