23 August Friday

സിന്ധുവിന‌് സിപിഐ എം വീടൊരുക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019

 കോന്നി 

നിർധന കുടുംബത്തിന് സിപിഐ എം മലയാലപ്പുഴ ലോക്കൽ കമ്മിറ്റി നിർമിച്ച് നൽകുന്ന വീടിന്റെ ശിലാസ്ഥാപനം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു നിർവഹിച്ചു. പൊതീപ്പാട് നീതു ഭവനിൽ സിന്ധുവിനാണ് വീട് നിർമിച്ച് നൽകുന്നത്.
ഏരിയ കമ്മിറ്റി അംഗങ്ങളായ മലയാലപ്പുഴ മോഹനൻ, വി മുരളീധരൻ, എം ജി സുരേഷ്, ലോക്കൽ സെക്രട്ടറി ഒ ആർ സജി, ലോക്കൽ കമ്മിറ്റിയംഗങ്ങളായ ഇ കെ ബാഹുലേയൻ, എൻ എസ് പണിക്കർ, കെ ഷാജി, പഞ്ചായത്ത് പ്രസിഡന്റ് കെ ജയലാൽ, ബ്ലോക്ക് പഞ്ചായത്തംഗം എസ് ഷാജി, പഞ്ചായത്തംഗങ്ങളായ ബി ശാന്തമ്മ, എം രാജേഷ്, ഭവന നിർമാണ കമ്മിറ്റി ചെയർമാൻ മഞ്ജേഷ‌് മദനൻ,വി ശിവകുമാർ എന്നിവർ സന്നിഹിതരായി. 
പ്രധാന വാർത്തകൾ
 Top