05 August Thursday

മന്ത്രി വീണയെ കുട്ടി വിളിച്ചു, 
ഡിവൈഎഫ്ഐ ഫോണുമായെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 16, 2021

 കോഴഞ്ചേരി

പഠിക്കാൻ ഫോണില്ലെന്ന്‌ മന്ത്രി വീണാ ജോർജിനെ വിളിച്ചറിയിച്ചു. മണിക്കൂറുകൾ കഴിയും മുൻപ് ഡിവൈഎഫ്ഐ ഫോണുമായെത്തി. കുറിയന്നൂർ എംടിഎൽപി സ്കൂളിലെ ഒരു കുട്ടിയാണ് ആരോഗ്യ മന്ത്രിയോട്‌ സങ്കടം പറഞ്ഞത്. ഫോൺ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി ബി സതീഷ് കുമാർ കൈമാറി. തിരുവനന്തപുരത്തായിരുന്ന മന്ത്രി വിവരം അറിഞ്ഞ ഉടൻ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി സാജനോട്‌ പറഞ്ഞു. മേഖല കമ്മിറ്റി അതോടെ കർമ നിരതരായി.  വിളിച്ച കുട്ടിക്കും അതേ  സ്കൂളിലെ മറ്റൊരു കുട്ടിക്കും ഫോൺ നൽകുകയായിരുന്നു.
ഏരിയ സെക്രട്ടറി ബിജിലി പി ഈശോ,  നീതു അജിത്, ആർ ഡോണി ,  സാജൻ, റെൻസിൻ, നിതിൻ, അരുൺ  എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top