18 July Thursday

കുടമുരുട്ടി ഗവ. യുപി സ്കൂളിലെ കുട്ടികളുടെ പഠന ചെലവ് എസ്എഫ്ഐ ഏറ്റെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

കുടമുരുട്ടി ഗവ. യുപി സ്കൂളിലെ കുട്ടികളുടെ പഠന ചെലവ് എസ്എഫ്ഐ ഏറ്റെടുത്തതിന്റെ ഉദ്ഘാടനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ബി ഹർഷകുമാർ നിർവഹിക്കുന്നു

 റാന്നി

കുടമുരുട്ടി ഗവ. യുപി സ്കൂളിലെ വിദ്യാർത്ഥികളെ കൈപിടിച്ചുയർത്താൻ താങ്ങുംതണലുമായി എസ്എഫ്ഐയിലെ ചേട്ടൻമാർ. നമുക്ക് ഒരുക്കാം അവർ പഠിക്കട്ടെ എന്ന മുദ്രാവാക്യമുയർത്തി എസ്എഫ്ഐ റാന്നി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാന്നിയുടെ കിഴക്കൻ മേഖലയിലെ ഈ സ്കൂളിലെ മുഴുവൻ കുട്ടികളുടെയും പഠന ചെലവ് എസ്എഫ്ഐ ഏറ്റെടുത്തിരിക്കുകയാണ്. വിദ്യാർത്ഥികൾക്ക് കലാകായിക പരിശീലനം ഇതോടൊപ്പം എസ്എഫ്ഐ നൽകും.പഠനോപകരണങ്ങൾക്കു പുറമേ  ഒരു സൈക്കിളും പച്ചക്കറിത്തോട്ടവും നിർമിച്ചു നൽകിയിട്ടുണ്ട് .
  സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ബി ഹർഷകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു .ഏരിയാ പ്രസിഡന്റ‌് കെ ആർ രഞ്ജു അധ്യക്ഷനായി. ഏരിയ സെക്രട്ടറി അമൽ എബ്രഹാം സ്വാഗതം പറഞ്ഞു. സിപിഐഎം ഏരിയാസെക്രട്ടറി പി ആർ പ്രസാദ്, വിഷ്ണു ഗോപാൽ ,റോബിൻ കെ തോമസ്, എസ് ആർ സന്തോഷ്കുമാർ, മിഥുൻ മോഹൻ, അജിത് കുമാർ, പ്രസു പി നായർ ,ആശിഷ്, ദൃശ്യ ,സ്റ്റെനി എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top