19 May Sunday

വിദ്യാർത്ഥികൾക്കായി മാർഗ നിർദ്ദേശ പരിശീലന പരിപാടി

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

മാർഗ നിർദ്ദേശ പരിശീലന ക്യംപ് സിവിൽ സർവീസ് പരീക്ഷാ വിജയി ബി ബാഷ മുഹമ്മദ് ഉദ‌്ഘാടനം ചെയ്യുന്നു

 മലയാലപ്പുഴ

സാമൂഹ്യ പ്രവർത്തക ഡോ. എം എസ് സുനിൽ വിദേശ മലയാളികളുടെ സംഘടനയായ ദിശയുമായി ചേർന്ന് വിദ്യാർത്ഥികൾക്കായി മാർഗനിർദ്ദേശ പരിശീലന പരിപാടി മലയാലപ്പുഴയിൽ സംഘടിപ്പിച്ചു.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജില്ലയിലെ സർക്കാർ എയിഡഡ് സ‌്കൂളുകളിൽ നിന്ന് എസ‌്എസ‌്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായാണ് ക്യംപ് സംഘടിപ്പിച്ചത്. 
സാമ്പത്തിക പ്രശ്നത്താലൊ മറ്റെന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളാലൊ ഒരു വിദ്യാർത്ഥിക്ക് പോലും ഉന്നത പഠനം നിഷേധിക്കപ്പെടെരുതെന്നുള്ള ആഗ്രഹമാണ് ഇത്തരത്തിലുള്ള പരിശീലന ക്ലാസുകൾ സംഘടിപ്പിക്കാൻ കാരണമെന്ന് ഡോ. എം എസ് സുനിൽ പറഞ്ഞു.
സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ബാഷ മുഹമ്മദ് ഉദ‌്ഘാടനം ചെയ്തു. ഡോ. ജോസ് ബി കൈപ്പള്ളി  അദ്ധ്യക്ഷനായി.  ഡോ. എം എസ് സുനിൽ, രാജേഷ് ആക്ലേത്ത്, സന്തോഷ് എം സാം, ഡോ. നെൽസൺ പി എബ്രാഹാം, സമയ്യ റഹ്മാൻ, കെ പി ജയലാൽ തുടങ്ങിയവർ സംസാരിച്ചു.
മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ്, ഭക്ഷ്യ സുരക്ഷാ കമ്മീഷണർ കെ വി മോഹൻകുമാർ, കുട്ടിക്കാനം മരിയൻ കോളേജ്  മുൻ പ്രിൻസിപ്പാൾ ഡോ. റൂബിൾ രാജ് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. അർഹരായ കുട്ടികളെ കണ്ടെത്തി സ്കോളർഷിപ്പ് നൽകാൻ പദ്ധതിയുണ്ടെന്ന് സംഘാടകർ അറിയിച്ചു.
 
 
പ്രധാന വാർത്തകൾ
 Top