19 May Sunday

അടൂർ എഞ്ചിനീയറിങ‌് കോളേജിൽ ബിടെക് എൻആർഐ സീറ്റുകളിലേക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

 പത്തനംതിട്ട

ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന അടൂർ എഞ്ചിനീയറിങ‌് കോളേജിൽ ബിടെക് എൻആർഐ  സീറ്റുകളിലേക്ക് ഓൺലൈൻ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 
മെക്കാനിക്കൽ, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ് എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം. അപേക്ഷ  www.ihrd.kerala.gov.in/enggnri എന്ന വെബ് സൈറ്റിലാണ് സമർപ്പിക്കേണ്ടത്. അപേക്ഷകൾ ഓൺലൈനായി ഈ മാസം 25 വൈകിട്ട് 5 വരെ സ്വീകരിക്കും. അപേക്ഷയുടെ പ്രിന്റ്ഔട്ട്, അനുബന്ധ രേഖകൾ, കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ അടൂരിൽ മാറാവുന്ന 600 രൂപയുടെ ഡി.ഡി. എന്നിവ ഈ മാസം 29 വൈകിട്ട് അഞ്ചിന് മുമ്പ് കോളേജ്  ഓഫീസിൽ  സമർപ്പിക്കണം. ഫോൺ: 04734  231995/230640.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top