22 September Sunday

പരിഷത്ത് സംസ്ഥാന സമ്മേളനത്തിന‌് ജില്ല ഒരുങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

 പത്തനംതിട്ട

കൂടുതൽ സജീവവും സംഘടനാപരവുമായ ഇടപെടലുകളിലൂടെ പത്തനംതിട്ടയുടെ പാരിസ്ഥിതിക ഭാവിയും സുസ്ഥിരവികസനവും സാമൂഹ്യസംവാദത്തിന‌് വിധേയമാക്കണമെന്ന ലക്ഷ്യത്തോടെ  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 56–-ാം സംസ്ഥാന സമ്മേളനം 17 മുതൽ പ്രമാടത്ത‌് ആരംഭിക്കുമ്പോൾ വിപുലമായ മുന്നൊരുക്കങ്ങളാണ‌് നടത്തിയത‌്.
ജനുവരിയിൽത്തന്നെ സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. "ശാസ്ത്രബോധവും സാമാന്യബോധവും', "നവോത്ഥാനവും ഭരണഘടനയിലെ തുല്യതാ സങ്കൽപ്പവും',  ‘പരിസ്ഥിതിയും വികസനവും' എന്നീ വിഷയങ്ങളിൽ ഇരുന്നൂറ് ക്ലാസുകൾ, ‘ഭരണഘടനാമൂല്യങ്ങൾ' എടുത്തുകാട്ടുന്ന ‘വരഘടന' എന്ന ചിത്രരചനാ പരിപാടി, "വായന വളർത്തുന്ന കുട്ടി', ‘കുട്ടികൾ പഠിക്കട്ടെ, ഒപ്പം ചേരാം' എന്നീ ആശയങ്ങൾ മുൻനിർത്തി രക്ഷാകർതൃ വിദ്യാഭ്യാസ ശിൽപ്പശാല, "നമ്മൾ ജനങ്ങൾ' എന്ന സംസ്ഥാന കലാജാഥ എന്നിവ സംഘടിപ്പിച്ചു.
 പ്രമാടം പഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രാദേശിക സ്വാഗതസംഘം രൂപീകരിച്ച് വീടുവീടാന്തരം പുസ്തകപ്രചാരണം സംഘടിപ്പിച്ചു. "കേരളത്തിന്റെ ചരിത്രവും വർത്തമാനവും', 'ഭരണഘടനയും തുല്യതയും', ‘വികസനവും പരിസ്ഥിതിയും' എന്നീ വിഷയങ്ങളിൽ യഥാക്രമം പ്രൊഫ. വി കാർത്തികേയൻ നായർ, പ്രൊഫ, സുഹൃദ‌് കുമാർ, ജോജി കൂട്ടുമ്മൽ എന്നിവർ  പ്രഭാഷണങ്ങൾ നടത്തി.
സുപ്രധാനമായ രണ്ടു സെമിനാറുകൾ നടത്തി. കലക്ടർ പി വി നൂഹ‌് ഉദ്ഘാടനം ചെയ്ത ‘നാളത്തെ കേരളവും ഹരിത പരിഗണനകളും' എന്ന സെമിനാറിൽ' പത്തനംതിട്ടയുടെ പാരിസ്ഥിതിക മുറിവുകൾ', 'കേരളത്തിലെ നദികളുടെ പുനരുജ്ജീവനം - പ്രളയാനന്തര പ്രകൃതിപാഠങ്ങൾ', ‘നാളത്തെ കേരളം എന്നീ വിഷയങ്ങൾ ആസ്പദമാക്കി ഡോ. ടി.വി. സജീവ്, ഡോ. രമേശൻ, എം, ശ്രീ. ജോജി കൂട്ടുമ്മൽ എന്നിവർ പ്രബ ന്ധങ്ങൾ അവതരിപ്പിച്ചു. അതുപോലെ ഡാ, ജോയ് ഇളമൺ ഉദ്ഘാടനം ചെയ്ത "അധികാരവികേന്ദ്രീ കരണം - അനുഭവങ്ങളും സാധ്യതകളും' എന്ന സെമിനാർറിൽ "പ്രളയാനന്തം പത്തനംതിട്ടയുടെ വികസനം', "സൂതിസൗഹൃദ പഞ്ചായത്ത്', 'ആസൂത്രണത്തിലെ വിടവുകൾ' എന്നീ വിഷയങ്ങളിൽ അഡ്വ. എൻ, രാജീവ്, ശ്രീമതി കെ.എം. മല്ലിക, ഡോ. കെ. രാജേഷ് എന്നിവർ പ്രബന്ധങ്ങൾ അവത രിപ്പിച്ചു. രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സെമിനാറിൽ പങ്കെടുത്തു. ഇവയ്ക്കു പുറമേ മേഖലകളിലും ജില്ലാതലത്തിലും ബാലോത്സവവും യുവസംഗമവും സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. 56-ാം സംസ്ഥാന സമ്മേളനത്തിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനായി ജില്ലയിലെ നാൽപ്പ തിലധികം കേന്ദ്രങ്ങളിൽ എത്തിയ വിളംബര ജാഥയായിരുന്നു പ്രചാരണ പരിപാടികളിൽ മുഖ്യം.
 
 
പ്രധാന വാർത്തകൾ
 Top