15 May Saturday
അഭിമന്യുവിന്റെ കൊലപാതകം

ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Apr 16, 2021

അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പത്തനംതിട്ട മേഖലാ കമ്മിറ്റി നഗരത്തിൽ നടത്തിയ പ്രകടനം

പത്തനംതിട്ട

വിഷുദിനത്തിൽ ആർഎസ്എസ് നടത്തിയ അഭിമന്യുവിന്റെ കൊലപാതകത്തിൽ ഡിവൈഎഫ്ഐ പത്തനംതിട്ട മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിഷേധ യോഗം ജില്ലാ പ്രസിഡന്റ്‌ സംഗേഷ് ജി നായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ അൻസിൽ അഹമ്മദ് അധ്യക്ഷനായി.  ശ്യാം രാജ്, സൂരജ് എസ് പിള്ള, റിയാസ് റെഷീദ്, ഷെറിൻ ജോസഫ് എന്നിവർ സംസാരിച്ചു.
 
എസ്‌എഫ്‌ഐ പ്രതിഷേധിച്ചു
പത്തനംതിട്ട
ആലപ്പുഴ ചാരുംമൂട്ടിൽ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിനെ ആർഎസ്എസ്  ക്രിമിനലുകൾ കൊലപ്പെടുത്തിയത്തിൽ പ്രതിഷേധിച്ച്‌ ജില്ലയിൽ എസ്‌എഫ്‌ഐ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. 
എസ്എഫ്ഐ പത്തനംതിട്ട ഏരിയ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ പ്രകടനവും യോഗവും ജില്ലാ ജോയിന്റ്‌ സെക്രട്ടറി സൂരജ് എസ് പിള്ള ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജസ്റ്റിൻ മാത്യു അധ്യക്ഷനായി. ജോയിന്റ്‌ സെക്രട്ടറി ജയ്സൺ, ഏരിയ സെക്രട്ടറി  ആശിഷ് ഓമല്ലൂർ എന്നിവർ സംസാരിച്ചു. 
തിരുവല്ല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ എസ് അമൽ  ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വിവേക് വി നാഥ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി ബിബിൻ ചാക്കോ സ്വാഗതം പറഞ്ഞു. ഏരിയ ജോയിന്റ് സെക്രട്ടറി മൈക്കിൾ നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top