30 May Saturday

അതിഥികൾക്കും കരുതൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 16, 2020

 പത്തനംതിട്ട 

കോവിഡ് 19 വൈറസ് പ്രതിരോധ ബോധവൽകരണ പ്രവർത്തനങ്ങൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ജില്ലാ ലേബർ ഓഫീസർ ടി സൗദാമിനിയുടെ നേതൃത്വത്തിൽ നടത്തി.   പത്തനംതിട്ട നഗരം, പന്തളം കടക്കാട്, മുട്ടാർ, കുളനട, കിടങ്ങന്നൂർ, ആറന്മുള എന്നിവിടങ്ങളിലെ തൊഴിലാളി ക്യാമ്പുകൾ, എൻഎസ്ടിസി കമ്പനി എന്നിവിടങ്ങളിലെ ലേബർ ക്യാമ്പുകളിലെത്തി അന്യസംസ്ഥാന തൊഴിലാളികളെ സന്ദർശിച്ച് കോവിഡ് 19 ന് എതിരേ മുൻകരുതലുകളും ജാഗ്രതാ നിർദേശവും ലഘുലേഖ വിതരണവും നടത്തി. കെട്ടിട ഉടമകൾക്കും, തൊഴിലുടമകൾക്കും ആവശ്യമായ നിർദേശവും സംഘം നൽകി.   അസിസ്റ്റന്റ് ലേബർ ഓഫീസർ ജി സുരേഷ്, ജൂനിയർ സൂപ്രണ്ട് ടി ആർ ബിജുരാജ്, എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പ്രൊജക്ട് പേഴ്സൻ സൗമ്യ എന്നിവർ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും ഈ പ്രവർത്തനം നടത്തുമെന്ന് ലേബർ ഓഫീസർ അറിയിച്ചു.
 
 
 
പ്രധാന വാർത്തകൾ
 Top