02 December Wednesday

പനിയുള്ളവരെ മലകയറാൻ അനുവദിക്കില്ല; തീർഥാടകർക്കും പരിശോധന

വെബ് ഡെസ്‌ക്‌Updated: Monday Mar 16, 2020

 പത്തനംതിട്ട 

കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി ശബരിമലയിലെത്തുന്ന തീർഥാടകരെ പമ്പയിൽ  ബോഡി ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ചു പരിശോധന നടത്തിവരുന്നു. പനിയുള്ളവരെ മലകയറാൻ അനുവദിക്കില്ല. പനി ലക്ഷണം സ്ഥിരീകരിക്കുന്നവരെ ആശുപത്രിയിൽ പരിശോധനക്കയക്കുകയും ഡോക്ടർമാരുടെ നിർദേശപ്രകാരം കോവിഡ് 19 ലക്ഷണമുണ്ടെങ്കിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി മറ്റു പരിശോധന നടത്തുകയും ആവശ്യമെങ്കിൽ ഐസൊലേഷൻ വാർഡിലേക്കും മാറ്റും. പമ്പയിലെ പൊലീസ് മെറ്റൽ ഡിറ്റക്ടർ  സ്ഥാപിച്ചിരിക്കുന്നതിന്റെ സമീപത്തായി മൂന്നു ജൂനിയർ ഹെൽത്ത് ഇൻപെക്ടർന്മാർ ബോഡി ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ചു പരിശോധന നടത്തിവരുകയും ചെയ്യുന്നു. 
മാസപൂജയ്ക്ക് ഇതുവരെ എത്തിയ തീർഥാടകരിൽ  ആറ്‌ പേർക്ക് പനി ലക്ഷണങ്ങൾ കാണിച്ചെങ്കിലും കൊറോണയുടെ ലക്ഷണങ്ങൾ വിദഗ്ധ പരിശോധനയിൽ  കാണിക്കാത്തതിനാൽ നാട്ടിലേക്ക് അയച്ചു. ചികിത്സയ്ക്കായി നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഒപികളിലായി 235 എത്തി. പമ്പാ മെഡിക്കൽ ഓഫീസർ ഡോ. ഹരിശങ്കറിന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വിനോദ്, സുനിൽ, ഹഫീസ് എന്നിവരാണ് ബോഡി ഇൻഫ്രാറെഡ് തെർമോ മീറ്റർ ഉപയോഗിച്ചു സ്‌ക്രീനിങ്‌  നടത്തുന്നത്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top