04 April Saturday
എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം

കേന്ദ്രത്തിന്‌ നിഷേധ നിലപാട്‌: എ സമ്പത്ത്

വെബ് ഡെസ്‌ക്‌Updated: Sunday Feb 16, 2020

എൻജിഒ യൂണിയൻ 37ാമത് ജില്ലാ സമ്മേളനം മുൻ എംപി എ സമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു

 റാന്നി

ഇന്ത്യയിൽ ബജറ്റ് പരിശുദ്ധി നഷ്ടപ്പെട്ടിരിക്കുകയാണെന്നും കേരളത്തോട് നിഷേധാത്മക നിലപാടാണ് കേന്ദ്രസർക്കാർ  സ്വീകരിച്ചിരിക്കുന്നതെന്നും മുൻ എംപി എ സമ്പത്ത് പറഞ്ഞു. എൻജിഒ യൂണിയൻ 37ാമത് ജില്ലാ സമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഒരു കാര്യവും സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്യുന്നില്ല. ക്ഷണിച്ചു വരുത്തിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ ഉള്ളതെന്നും അദ്ദേഹം  പറഞ്ഞു.
 ജില്ലാ പ്രസിഡന്റ് എ ഫിറോസ് പതാകയുയർത്തി.  എഫ്എസ്‌ഇടിഒ ജില്ലാ പ്രസിഡന്റ് സി ടി വിജയാനന്ദ‍ൻ, കോൺഫെഡറേഷ‍ൻ ഓഫ് സെൻട്ര‍ൽ ഗവ. എംപ്ലോയീസ് ആൻഡ്‌ വർക്കേഴ്സ് ജില്ലാ സെക്രട്ടറി ഷാജി പി മാത്യു എന്നിവ‍ർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി വി സുരേഷ്‌ കുമാ‍ർ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറ‍ർ ജി ബിനുകുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ബി വിനോദ്കുമാർ (കോന്നി), അനാമിക ബാബു (അടൂർ), ബിനു ജി തമ്പി (ടൗൺ),  ഷീജ(തിരുവല്ല), ജി ബിനു (സിവിൽസ്റ്റേഷ‍ൻ),  നിഷ(മല്ലപ്പള്ളി), പി എം ബിസ്മി (റാന്നി) എന്നിവർ ചർച്ചയി‍ൽ പങ്കെടുത്തു. 
സംസ്ഥാന ട്രഷറർ എ‍ൻ നിമൽരാജ്, സംസ്ഥാന കമ്മിറ്റിയംഗം ജി ധന്യ എന്നിവ‍ർ പങ്കെടുക്കുന്നു.ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു എം അലക്സ് കൃതജ്ഞത രേഖപ്പെടുത്തി.
ഞായറാഴ്ച ഭരണഘടനാ സംരക്ഷണവും തൊഴിലാളി വർഗപ്പോരാട്ടങ്ങളും എന്ന വിഷയത്തി‍ൽ കേരള കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ഓമല്ലൂർ ശങ്കരൻ പ്രഭാഷണം നടത്തും. പകൽ 3.30ന് സുഹൃത് സമ്മേളനം അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. 
 
 
പ്രധാന വാർത്തകൾ
 Top