05 April Sunday
സമാപന സമ്മേളനം സ്‌പീക്കർ ഉദ്‌ഘാടനം ചെയ്യും

മാടമൺ ശ്രീനാരായണ കൺവൻഷൻ ഇന്ന് സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Feb 16, 2020

 ചിറ്റാർ

ശീനാരായണ കീർത്തനങ്ങളും സന്ദേശങ്ങളും കൊണ്ട് മുഖരിതമായ പമ്പാ മണപ്പുറത്തെ 25–-ാമത് മാടമൺ ശ്രീനാരായണ കൺവൻഷൻ ഞായറാഴ്‌ച സമാപിക്കും.
സമൂഹപ്രാർഥന ഗുരുദേവ ദർശനങ്ങളുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിൽ നടന്ന പഠന ക്ലാസുകൾ, കൺവൻഷൻ സന്ദേശങ്ങൾ എന്നിവയാൽ സമ്പന്നമായ ഒരാഴ്‌ച നീണ്ടുനിന്ന കൺവൻഷനാണ് സമാപിക്കുന്നത്. ഞായറാഴ്‌ച പകൽ രണ്ടിന്‌  സമാപന സമ്മേളനം നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
വെള്ളാപ്പള്ളി നടേശൻ അധ്യക്ഷനാകും.എംഎൽഎമാരായ രാജുഏബ്രഹാം, അഡ്വ.കെ യു ജനീഷ്‌ കുമാർ എന്നിവർ പങ്കെടുക്കും.
രാവിലെ 9.30ന് സമൂഹപ്രാർഥന, 10ന് കൺവൻഷൻ സന്ദേശം, 10.30 ന് പഠന ക്ലാസ് എന്നിവ നടക്കും.
ശനിയാഴ്‌ച രാവിലെ സമുഹപ്രാർഥനയ്ക്കും കൺവൻഷൻ സന്ദേശത്തിനും ശേഷം ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദയുടെ പഠന ക്ലാസ്,  കൺവൻഷൻ വജ്രജൂബിലി സമ്മേളനം എന്നിവ നടന്നു.സമ്മേളനം കേന്ദ്ര മന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അധ്യക്ഷനായി, ആന്റോ ആന്റണി എംപി, പി ആർ അജയകുമാർ എന്നിവർ സംസാരിച്ചു.
 
 

 

പ്രധാന വാർത്തകൾ
 Top