23 March Saturday
റാന്നി പഞ്ചായത്ത‌് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന‌് വിജയം

പൊളിഞ്ഞത‌് ശബരിമലയുടെ പേരിലുള്ള മുതലെടുപ്പു ശ്രമം

വെബ് ഡെസ്‌ക്‌Updated: Saturday Feb 16, 2019

പുതുശേരിമല ആറാം വാർഡിൽ വിജയിച്ച എൽഡിഎഫ‌് റാന്നിയിൽ നടത്തിയ ആഹ്ലാദപ്രകടനം

 റാന്നി

ശബരിമലയിൽ ആക്രമണങ്ങൾ നടത്തി വർഗീയ മുതലെടുപ്പു നടത്താൻ ശ്രമിച്ചവർക്ക് ശക്തമായ തിരിച്ചടി നൽകി  ശബരിമല ഉൾപ്പെടുന്ന താലൂക്കിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ വിജയം. റാന്നി പഞ്ചായത്ത് പുതുശേരിമല ആറാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഐ എം സ്ഥാനാർഥി സുധാകുമാരി 55 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ‌് വിജയിച്ചത്.
സിപിഐ എമ്മിന്റെ വോട്ട് മറിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപിയെ സഹായിക്കാനിറങ്ങിയ കോൺഗ്രസ് മൂന്നാം സ്ഥാനത്തായി. 
സിപിഐ എമ്മിന്റെ പഞ്ചായത്തംഗം വനജകുമാരി സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ചപ്പോഴാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 
ശബരിമലയിൽ യുവതികൾക്ക‌് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ പേരിൽ വ്യാജ പ്രചാരണങ്ങളുമായി സിപിഐ എമ്മിനെ തറപറ്റിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയത്. പരമാവധി വർഗീയത പ്രചരിപ്പിച്ചതിനൊപ്പം എൽഡിഎഫിന്റെ പ്രചരണബോർഡുകളും നശിപ്പിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ചതുപോലെ പലരും തങ്ങൾക്ക് വോട്ട് ചെയ്യില്ല എന്ന് മനസ്സിലാക്കി ഇവർ കോൺഗ്രസിലെ ചില നേതാക്കളുമായി കൂട്ടുചേർന്നു. കോൺഗ്രസിന് വോട്ട് കുറവുള്ള മണ്ഡലത്തിൽ സിപിഐ എമ്മിന്റെ വോട്ട് ഭിന്നിപ്പിച്ച് കോൺഗ്രസിലേക്ക് മാറ്റാനുള്ള ശ്രമമാണ് നടത്തിയത്. എന്നാൽ ഇതിന് കൂട്ടുനിൽക്കാൻ പുതുശേരിമലയിലെ വോട്ടർമാർ തയ്യാറായില്ല. വർഗീയതയ്ക്കും അക്രമത്തിനും എന്നും തങ്ങൾ എതിരാണെന്ന് ഇവർ ഒരിക്കൽ കൂടി കാണിച്ചുകൊടുത്തു. ബിജെപി ജില്ലാ സെക്രട്ടറി, ശബരിമല കർമസമിതി നേതാക്കൾ ഉൾപ്പെടെയുള്ളവർ ഒരുമാസമായി രാപകലന്യേ ക്യാമ്പുചെയ‌്ത‌് ജനങ്ങളെ സ്വാധീനിക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പാഴായി. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച‌് എൽഡിഎഫ‌്  പ്രകടനം നടത്തി.  സിപിഐ എം ഏരിയ സെക്രടറി പി ആർ പ്രസാദ് ഉദ്ഘാടനം ചെയ്തു. ടി എൻ ശിവൻകുട്ടി, ലീല ഗംഗാധരൻ,  ശശികല രാജശേഖരൻ, ജെ രഞ്ജിത്ത്, ടി പി അജി, തെക്കേപ്പുറം വാസുദേവൻ, കെ ആർ പ്രകാശ്, വി ആർ വിശ്വനാഥൻ, ഹരിപ്രസാദ് എന്നിവർ സംസാരിച്ചു.  
 
 
പ്രധാന വാർത്തകൾ
 Top